വാവ സുരേഷ് പാമ്പുകടിയേറ്റ് ആശുപത്രിയില്‍
തിരുവനന്തപുരം: വാവ സുരേഷിനെ പാമ്പുകടിയേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിനെ കടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സന്ദര്‍ശകരുടെ ബാഹുല്യം കാരണമാണ് ഐസിയുവിലേക്കു മാറ്റിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
-എജെ-