ബര്‍ക്കേലി ദുരന്തം: രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്‌കരിച്ചു

ഡബ്ലിന്‍: കാലിഫോര്‍ണിയയിലെ ബര്‍ക്കേലിയില്‍ ബാല്‍ക്കണി തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ഈഗന്‍ കുള്ളിഗന്റെയും(21) ഐയ്മര്‍ വാള്‍ഷിന്റെയും(21) സംസ്‌കാരം ഇന്ന് ഡബ്ലിനില്‍ നടന്നു. കുള്ളിഗന്റെ സംസ്‌കാരശുശ്രൂഷകള്‍ രാവിലെ 11 മണിക്ക് Church of the Annunciation, Rathfarnham ലും സംസ്‌കാരം Mount Jerome Cemetery, Harold’s Cross ലും, ഐയ്മര്‍ വാള്‍ഷിന്റെ സംസ്‌കാര ശുശ്രൂഷകള്‍ 11 മണിക്ക് Church of Our Lady of Perpetual Succour, Foxrock ലും സംസ്‌കാരം Shanganagh Cemetery യിലുമാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

നിക്ക് ഷോസ്റ്ററുടെയും ഒളീവിയ ബ്രൂക്കിന്റെയും സംസ്‌കാരം ബുധനാഴ്ച നടക്കും. ഷോസ്റ്ററുടെ സംസ്‌കാര ശുശ്രൂഷകള്‍ ബുധനാഴ്ച 11 മണിക്ക് Church of the Three Ptarons, Rathgar ലും സംസ്‌കാരം Mount Jerome, Harold’s Cross ലും ബ്രൂക്കിന്റെ സംസ്‌കാരം Foxrock ലുമാണ് നടക്കുന്നത്.

യുഎസില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥികളിലൊരാളായ ആഷ്‌ലി ഡൊനൊഹേയുടെയും കസിനായ ഒളിവിയ ബ്രൂക്കിന്റെയും സംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്ച കാലിഫോര്‍ണിയയിലെ Joseph Catholic Church in Cotati നടത്തുകയും ആഷ്‌ലിയുടെ മൃതദേഹം അവിടത്തന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

ജൂണ്‍ 16 ന് സുഹൃത്തിന്റെ 21 വയസ് തികയുന്ന ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ 13 പേരോളം ഒരുമിച്ച് ബാല്‍ക്കണിയില്‍ ഒത്തുകൂടിയതോടെ ബാല്‍ക്കണി തകര്‍ന്നാണ് അപകടമുണ്ടായത്. ഒളീവിയ ബ്രൂക്ക്, ഐയ്മര്‍ വാള്‍ഷ്, ലോര്‍ക്കന്‍ മില്ലര്‍, നിക്ക് ഷോസ്റ്റര്‍, ഈഗന്‍ കുള്ളിഗന്‍,ആഷ്‌ലി ഡൊനൊഹേ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പരിക്കറ്റ ഏഴു വിദ്യാര്‍ത്ഥികള്‍ വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സയിലാണ്.
-എജെ-

Share this news

Leave a Reply

%d bloggers like this: