ജിപിയുടെ സേവനം ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് എച്ച്എസ്ഇ ഡോക്ടറുടെ സേവനം

 

ഡബ്ലിന്‍: ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജിപി കെയര്‍ നല്‍കുന്ന പദ്ധതിയില്‍ മൂന്നുതവണ ശ്രമിച്ചിട്ടും ജിപിമാരെ കാണന്‍ സാധിക്കാതെ കുട്ടികള്‍ക്ക് എച്ച്എസ്ഇ ഡോക്ടറുടെ സേവനം ലഭ്യമാക്കും. സൗജ്യന്യ ജിപി കെയര്‍ പദ്ധതിയില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ജിപി സേവനം ലഭ്യമല്ലാത്തവര്‍ക്ക് ഡോക്ടര്‍മാരെ കാണാനുള്ള അവസരം എച്ചഎസ്ഇ ഒരുക്കുന്നത്.

സൗജന്യ ജിപി കെയര്‍ പദ്ധതിയെ അനൂകൂലിച്ച് 1836 ഡോക്ടര്‍മാരാണ് ഇതുവരെ കരാറിലൊപ്പിട്ടിരിക്കുന്നത്. സൗത്ത് ടിപ്പെറി, വെസ്റ്റ് കോര്‍ക്ക്, ഡബ്ലിന്‍ സൗത്ത് ഈസ്റ്റ് തുടങ്ങിയ മേഖലകളിലെ ധൂരിഭാഗം ഡോക്ടര്‍മാരും പദ്ധതിയെ എതിര്‍ക്കുകയാണ്. ലൂത്തിലും കില്‍ഡെയര്‍, വെസ്റ്റ് വിക്ലോ എന്നിവിടങ്ങളിലും പദ്ധതിയെ അനുകൂലിക്കുന്നവര്‍ കുറവാണ്. അതേസമയം ജൂലൈ മുതല്‍ ആരംഭിക്കുന്ന പദ്ധതിയില്‍ 46500 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആകെ 270,000 കുട്ടികളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ജിപി സേവനം ലഭ്യമല്ലാത്തവര്‍ക്ക് എച്ച്എസ്ഇ ഡോക്ടര്‍മാകരുടെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
-എജെ-

Share this news

Leave a Reply

%d bloggers like this: