കെ.എഫ്.സി പാക്കറ്റില്‍ എലിയല്ല, പൊരിച്ച കോഴി തന്നെയെന്ന് പരിശോധനാ ഫലം

 
ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയയിലടെ വൈറലായി മാറിയ കെഎഫ്‌സി ചിത്രത്തിന് ഒടുവില്‍ കമ്പനിയുടെ വിശദീകരണം. കാലിഫോര്‍ണിയയിലെ റസ്‌റ്റോറന്റില്‍ നിന്ന് വാങ്ങിയ പാക്കറ്റില്‍ എലിയല്ല പൊരിച്ച കോഴിതന്നെ ആയിരുന്നെന്ന് ഡി.എന്‍.എ പരിശോധനയില്‍ വ്യക്തമായി. സ്വതന്ത്രമായ ലാബിലാണ് ഇത് പരിശോധിച്ചതെന്നും പാക്കറ്റില്‍ ഉണ്ടായിരുന്നത് കോഴി തന്നെയാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞതായും കമ്പനി വ്യക്തമാക്കി.

കാലിഫോര്‍ണിയ സ്വദേശി ഡെവോറിസ് ഡിക്‌സണ്‍ (25) ആണ് താന്‍ വാങ്ങിയ പാക്കറ്റില്‍ എലിയാണ് എന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കാഴ്ചയില്‍ എലിയെപോലുള്ള വസ്തുവിന്റെ ചിത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചു. വാലുപോലുള്ള ഭാഗം ഇത് എലിയാണ് എന്ന് ഉറപ്പിക്കുന്നതായും ഡിക്‌സണ്‍ എഴുതി. ഇത് പെട്ടെന്നുതന്നെ വൈറലായി. കെ.എഫ്‌സിക്കെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നു.

തനിക്ക് കിട്ടിയ ഭക്ഷ്യ വസ്തു ഡിക്‌സന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. ഇത് ഡിക്‌സന്റെ അഭിഭാഷകര്‍ കഴിഞ്ഞ ദിവസം കെ.എഫ്‌സിക്ക് കൈമാറി. തുടര്‍ന്നാണ് സ്വതന്ത്ര പരിശോധന നടന്നത്. ഇതിന്റെ പരിശോധനാ ഫലം ഇന്നാണ് കെ.എഫ്‌സി വക്താവ് പുറത്തു വിട്ടത്. വ്യാജ പ്രചാരണം അവസാനിപ്പിക്കണമെന്ന് കെ.എഫ്‌സി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
-എജെ-

Share this news

Leave a Reply

%d bloggers like this: