വാട്ടര്‍ ചാര്‍ജ് വിരുദ്ധ സമരം ‘വന്‍വിജയ’മെന്ന് പോള്‍ മുര്‍ഫി

 

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജിനെതിരായ സമരവും കാംപെയ്‌നും വന്‍ വിജയമാണെന്ന് ആന്റി-ഓസ്റ്റെറിറ്റി അലൈന്‍സ് ടിഡി പോള്‍ മുര്‍ഫി. വാട്ടര്‍ ചാര്‍ജിനെതിരെ പ്രതിഷേധസ്വരം മുഴക്കിയവര്‍ വിജയിച്ചുവെന്നും ഇതുവരെ 30 ശതമാനം പേര്‍ മാത്രമാണ് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളത്തിന് ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അവസാനദിവസത്തിന് ആറുദിവസം മാത്രം ശേഷിക്കേ എത്രപേര്‍ ഇതുവരെ വാട്ടര്‍ ബില്‍ അടച്ചുവെന്നത് സംബന്ധിച്ച് പൂര്‍ണവിവിരം പുറത്തുവിടാന്‍ ഐറിഷ് വാട്ടര്‍ തയാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്ടര്‍ ചാര്‍ജിനിതെരായ സമരം പൂര്‍ണവിജയമാണെന്ന് മുര്‍ഫി ആവര്‍ത്തിച്ചു. ബില്ലടയ്ക്കാത്ത ഉപഭോക്താക്കളുടെ ശമ്പളത്തില്‍ നിന്നും സോഷ്യല്‍ വെല്‍ഫെയര്‍ ആനുകൂല്യങ്ങളില്‍ നിന്നും പെന്‍ഷനില്‍ നിന്നും തുക ഈടാക്കുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പുകകയായിരുന്നുവെന്നും ഈ കേസില്‍ അതൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിദ്ധരിപ്പിക്കുന്ന നിര്‍േദശങ്ങളില്‍ ജനങ്ങള്‍ ആശങ്കാകുലരാകുന്നത് തയുന്നതിനും വാട്ടര്‍ ചാര്‍ജ് അടയ്ക്കില്ലെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനും കാംപെയ്ന്‍ പ്രവര്‍ത്തകര്‍ വളരെയേറെ പരിശ്രമിച്ചുവെന്നും തങ്ങള്‍ വലിയ വിജയത്തിലേക്കാണെത്തിയിരിക്കുന്നതെന്നും മുര്‍ഫി വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: