വിമാനാപകടത്തില്‍ നിന്ന് അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു

 

ബൊഗോട്ട: കൊളംബിയയില്‍ വിമാനാപകടത്തില്‍ കാണാതായ അമ്മയേയും പിഞ്ചു കുഞ്ഞിനെയും അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ജീവനോടെ കണ്ടെത്തി. നെല്ലി മുറിലോയെന്ന 18 വയസുകാരിയും ഒരു വയസ് മാത്രം പ്രായമുള്ള മകന്‍ യുഡീര്‍ മുറിനോയുമാണ് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോക്കോയിലെ ക്വിബ്‌ദോ പ്രവിശ്യയിലെ കൊടുംവനത്തില്‍ വിമാനം തകര്‍ന്നു വീണത്.

ബുധനാഴ്ച രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലിലാണ് അമ്മയേയും കുഞ്ഞിനെയും കണ്ടെത്തിയത്. അപകടത്തെ അതിജീവിച്ച യുവതിയും കുഞ്ഞും അഞ്ചു ദിവസം കൊടുവനത്തില്‍ കഴിഞ്ഞത് രക്ഷാപ്രവര്‍ത്തകര്‍ക്ക് അത്ഭുതമായി. യുവതിക്ക് നിസാരപൊള്ളലേറ്റെങ്കിലും കുഞ്ഞിന് പരിക്കേറ്റിരുന്നില്ല. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റ് മരണപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം അപകട സ്ഥലത്തു നിന്ന് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ കണ്ടെത്തിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: