ഗ്രനോബിള്‍: ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. ഫ്രാന്‍സിലെ ഗ്രനോബിളിലാണ് ഭീകരാക്രമണം ഉണ്ടായത്.
കിഴക്കന്‍ ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരുക്കേറ്റു. ഗ്രനോബിളിലെ ഫാക്ടറിയില്‍ ഒരാളെ തലയറ്റ നിലയില്‍ കണ്ടതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അക്രമം നടത്തിയിരുന്നയാള്‍ ഒരു ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ പതാകയും കൈയ്യില്‍ കരുതിയിരുന്നതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
നിരവധി തവണ ബോംബ് സ്‌ഫോടനങ്ങളും വെടിവയ്പും ഇയാള്‍ ഫാക്ടറിക്കുള്ളില്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇയാളെ അറസ്റ്റുചെയ്തതായാണ് വിവരം ലഭിക്കുന്നത്. കഴിഞ്ഞ ജനുവരി ഏഴിന് പാരിസിലെ ചാര്‍ലി എബ്‌ദോ വാരികയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ വാരികാ എഡിറ്ററും നാല് കാര്‍ട്ടൂണിസ്റ്റുകളും പോലീസുകാരും ഉള്‍പ്പടെ കൊല്ലപ്പെട്ടത്.
തുടര്‍ന്ന് പിന്നീടും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതയിലായിരുന്നു പോലീസ്.
ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദിയെന്നു സംശയിക്കുന്ന രണ്ടാമത്തെ ആളേയും പോലീസ് അറസ്റ്റ് ചെയ്തതായി പറയപ്പെടുന്നുണ്ട്.തീവ്രവാദി ആക്രമണത്തിന് തൊട്ടു മുന്‍പ് ഫാക്ടറിക്ക് ചുറ്റും ഒരു ഫോര്‍ഡ് കാര്‍ ഓടിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.35 കാരനായ യാസിന്‍ അലി എന്നയാളെ ആണ് പോലീസ് അറസ്റ്റ് ചെതിട്ടുള്ളത്.ഇയാളെ നേരത്തെ തന്നെ മതമൗലീക വാദി ആയതിനാല്‍ പോലീസിന്റെ നോട്ടപ്പുള്ളി ആയിരുന്നു.
ആക്രമിക്കപ്പെട്ട സ്ഥാപനം ഗാസ് ഉല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍, കൂടാതെ മൊബൈല്‍ ഫോണ്‍, സ്‌പോര്‍ട്ട് കാറുകള്‍ തുടങ്ങിയ്വയിലെ ചില ഉപകരണങ്ങള്‍ എന്നിവ ഉത്പാദിപ്പിക്കുന്നഎയര്‍ പ്രോഡക്ട്‌സ് എന്ന അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ്.ഏകദേശം 400 ഓളം ജീവനക്കാരുള്ള ഈ ഫാക്ടറി1990 ലാണ് ആരംഭിച്ചത്.