ലിവര്‍പൂള്‍ മലയാളി സംഘടന മുന്നോട്ട് പോകുവാന്‍ ധാരണയായി

ലിമയിലെ പ്രശ്‌നങ്ങള്‍ക്ക് ശുഭപര്യവസാനം. ഓണം സെപ്തംബര്‍ 13ന്.

രണ്ടാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളി അസൊസ്സിയേഷനില്‍ നിലനിന്നിരുന്ന പ്രശനങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് സംഘടന മുന്നോട്ട് പോകുവാന്‍ ധാരണയായി. ഇന്നലെ വൈകിട്ട് സംഘടനയിലെ പ്രസിഡന്റ്,സെക്രട്ടറി,വൈസ് പ്രസിഡന്റ് ആര്‍ട്‌സ് കോഒര്‍ഡിനേറ്റര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ സംസാരിക്കുകയും ഒരോരുത്തര്‍ക്കും പറ്റിയ വീഴ്ച്ചകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷനിലെ കമ്മറ്റി, . നേരത്തെ തീരുമാനിച്ചിരുന്നത് പോലെതന്നെ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ദേ മാവേലി’ സെപ്തംബര്‍ 13ന് പൂര്‍വ്വാധികം ഭംഗിയായി നടക്കും. ആയതിന് വേണ്ട സബ് കമ്മറ്റികളെ നിയമിക്കുവാനും മറ്റ് കാര്യങ്ങള്‍ തീരുമനിക്കുവാനുമായി ജൂലൈ രണ്ടാം തീയ്യതി വ്യഴാഴ്ച ലിമയുടെ കമ്മറ്റി കൂടുന്നതുമായിരിക്കും.
സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഏതൊരു സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം,ഉണ്ടാകണം. എങ്കില്‍ മാത്രമേ പൂതിയ ആശയങ്ങളും അതുവഴി സംഘടനക്ക് വളര്‍ച്ചയും ഉണ്ടാകൂ. എന്നാല്‍ ഈ അഭിപ്രായ വ്യതാസങ്ങള്‍ കമ്മറ്റിക്കുള്ളില്‍ തന്നെ പറഞ്ഞ് തീര്‍ത്ത് മുന്നോട്ട് പോകുന്നതാണ് അഭികാമ്യം. സംഘടനയ്ക്ക് വേണ്ടി നിലകൊണ്ട എല്ലാ മാധ്യമങ്ങളെയും ഈ അവസരത്തില്‍ പ്രത്യേകം അഭിനന്ദിക്കുന്നു.
എന്ന്,
ജോസ് മാത്യ്,
പീ.ആര്‍.ഓ
ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷന്‍.

Share this news

Leave a Reply

%d bloggers like this: