തിരുവനന്തപുരം: വീക്ഷണം പത്രത്തിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചിത്രങ്ങള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ തന്നെയാണ്. ‘ദുല്‍ഖറോ അതോ അപരനോ… എന്തായാലും മമ്മൂട്ടിയ്ക്ക് കുറച്ച് വിയര്‍ക്കേണ്ടിവരും’ എന്ന തലക്കെട്ടില്‍ വീക്ഷണം ദിനപത്രത്തിന്റെ ഓണ്‍ലൈനിലാണ് ചിത്രങ്ങളും വാര്‍ത്തയും പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത്. ഒരു പാര്‍ട്ടിയിലെ ചിത്രങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. സ്ത്രീകളുമായി അടുത്ത് ഇടപെഴകുന്നതും ബിയര്‍ കുടിക്കുന്നതും ഒക്കെ ചിത്രത്തില്‍ ഉണ്ട്. മമ്മൂട്ടിയെ കടന്നാക്രമിച്ചുകൊണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ വാര്‍ത്തയില്‍ മമ്മൂട്ടിയേയും ദുല്‍ഖറിനേയും അധിക്ഷേപിച്ചവര്‍ പക്ഷേ ആ ചിത്രങ്ങള്‍ എവിടെ നിന്ന് വന്നു എന്ന് അന്വേഷിച്ചില്ല. വര്‍ഷള്‍ക്ക് മുമ്പ്, ദുല്‍ഖര്‍ സിനിമയിലെത്തുന്നതിനും മുമ്പ് ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങള്‍ മാത്രമാണത് എന്നാണ് ഒടുവില്‍ ലഭിയ്ക്കുന്ന വിവരം. മമ്മൂട്ടിയ്‌ക്കെതിരെ ഒരു വാര്‍ത്ത കിട്ടിയപ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാതെ രംഗത്തിറങ്ങിയതാണ് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം.
സിനിമ പഠിയ്ക്കാന്‍ മുംബൈയില്‍ എത്തിയ ദുല്‍ഖര്‍ പ്രശസ്ത സിനിമാ സംവിധായകനായ ബാരി ജോണ്‍ നടത്തുന്ന ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയില്‍ ആയിരുന്നു ഡിപ്ലോമ ചെയ്തത്. ബാരി ജോണില്‍ പഠിയ്ക്കുന്ന കാലത്ത് പഠനത്തിന്റെ ഭാഗമായി ചില ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. അതില്‍ ഒന്നിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വീക്ഷണം ആഘോഷിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
-എജെ-