അനുവാദമില്ലാതെ എന്‍ എസ് എസ്ബഡ്ജറ്റ് അവതരണത്തില്‍ എത്തിയ സുരേഷ് ഗോപിയെ പുറത്താക്കി

പത്തനംതിട്ട: എന്‍എസ്എസ് ആസ്ഥാനത്തെത്തിയ നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സുകുമാരന്‍ നായരെ കാണാനെത്തിയ സുരേഷ് ഗോപിയോട് എനിക്കിതൊന്നും തനിക്കിഷ്ടമല്ലെന്ന് സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞു. ഇതോടെ താരം അവിടെനിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. ബജറ്റ് അവതരണദിവസം താങ്കള്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം കേട്ട് തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ തന്നെ എന്‍എസ്എസ് പ്രതിനിധികളാണഅ ജനറല്‍ സെക്രട്ടറിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും സുരേഷ് ഗോപി പ്രതികരിച്ചു. സാങ്കേതികമായി തന്റെ കൈയില്‍ നിന്നും അബദ്ധം പറ്റിയിട്ടുണ്ട്. പിറന്നാള്‍ ദിനമായിരുന്നതിനാല്‍ വാഴപ്പള്ളിയില്‍ ക്ഷേത്രദര്‍ശനം നടത്തി മടങ്ങും വഴി മുന്‍കൂട്ടി അറിയിക്കാതെയാണ് ഞാനവിടെ ചെന്നത്.

മന്നത്തു സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം മടങ്ങാനൊരുങ്ങിയ എന്നോട് എന്‍എസ്എസ് പ്രിതിനിധി സഭയിലെ ഒരംഗം തന്നെയാണ് ജനറല്‍ സെക്രട്ടറിയെ കാണാതെ പോയെന്ന് പറയേണ്ടെന്ന് പറഞ്ഞ് സുകുമാരന്‍ നായരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നും ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം കേട്ടശേഷം ഒന്നും മിണ്ടാതെ മടങ്ങുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: