അരുവിക്കര: അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ത്തന്നെ ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടതോടെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യമണിക്കൂറുകളില്‍ പുരുഷന്മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയത്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന് കെ എസ് ശബരിനാഥും എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിലെ എം വിജയകുമാറും ബിജെപിക്കുവേണ്ടി മുതിര്‍ന്ന നേതാവ് ഒ രാജാഗോപാലും മല്‍സരരംഗത്തുണ്ട്. പി സി ജോര്‍ജിന്റെ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥി കെ ദാസും പി ഡി പി സ്ഥാനാര്‍ത്ഥി പൂന്തുറ സിറാജും സജീവമായി മല്‍സരരംഗത്തുണ്ട്.