പിങ്ക് പന്തുമായി ധോണി;ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പരീക്ഷണ വീഡിയോ

 
മെല്‍ബണ്‍: പകലും രാത്രിയുമായി നടക്കുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രചാരണത്തിന്റെ ഭാഗമായി പിങ്ക് ബോള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളില്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും പങ്കാളിയാകുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു ടെസ്റ്റിന്റെ പുതിയ രൂപത്തിലുളള പ്രചാരണത്തിന് ഇന്ത്യന്‍ നായകന്‍ പങ്കാളിയാകുന്നത്.

ഓസ്്രേടലിയ ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിക്കാനിരിക്കെയാണ് ഇക്കഴിഞ്ഞ ഓസീസ് പരമ്പരക്കിടെ ധോണി പന്തിന്റെ പരീക്ഷണത്തില്‍ പങ്കാളിയായത്. ഈ വര്‍ഷം നവംബറിലാണ് പിങ്ക് ബോള്‍ ഉപയോഗിച്ചുളള ആദ്യ ടെസ്റ്റ് പരമ്പര നടക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: