ചൈല്‍ഡ് കെയര്‍ മേഖലയില്‍ കൂടുതല്‍ സഹായം നല്‍കാന്‍ ആലോചന.. നടത്തിപ്പ് സംബന്ധിച്ച് മൗനം

ഡബ്ലിന്‍: പരാന്‍റല്‍ ലീവ് നീട്ടുന്നതടക്കമുള്ള ചൈല്‍ഡ് കെയര്‍ പാക്കേജിനായി സര്‍ക്കാര്‍ ആലോചനയുള്ളതായി റിപ്പോര്‍ട്ട്. സ്വകാര്യ ക്രെഷുകള്‍ക്ക് ഫീസ് നല്‍ക്കുക തുടങ്ങിയവയും പരിഗണനയിലുണ്ടെന്നാണ് സൂചന. ശിശുക്ഷേമമന്ത്രി ജെയിംസ് റെയ് ലി ഏതാനും നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കി. എന്നാല്‍ പദ്ധതികളുടെ നടത്തിപ്പും പദ്ധതിക്കാവശ്യമായപണം എവിടെ നിന്ന് കണ്ടെത്തുമെന്നും വ്യക്തിതയില്ല. റിപ്പോര്‍ട്ട് ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്.

ഇതില്‍ ചിലത് ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്നാണ് സൂചന. ഇതിനായി എന്ത്മാത്രം ചെലവ് വരുമെന്ന് പ്രത്യേകിച്ച് സൂചനയൊന്നും നല്‍കിയിട്ടുമില്ല. ഇടക്കാല റിപ്പോര്‍ട്ട് സ്ലിഗോയിലെ ലിസാഡെല്‍ ഹൗസില്‍ കഴിഞ്ഞ ദിവസം ക്യാബിനറ്റ് കൂടിയപ്പോല്‍ ചര്‍ച്ചയ്ക്കെടുത്തതായാണ് വിവരം. ബഡ്ജറ്റിന് മുന്നോടിയായി നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നാണ് പ്രധാനമന്ത്രി എന്‍ഡ കെന്നിയുടെ നിലപാടെന്നാണ് സൂചന. ആറ് മാസം കൂടി പാരന്‍റല്‍ പെയ്ഡ് ലീവ് വര്‍ധിപ്പിച്ച് ഒരു വര്‍ഷമാക്കുക, ആറ് മാസത്തെ ലീവ് സെക്കന്‍ഡ് പെയ്ഡ് ലീവായി അച്ഛനും അമ്മയും നല്‍കുക തുടങ്ങിയവ നിര്‍ദേശങ്ങളിലുണ്ട്. പ്രീസ്കൂള്‍ കെയര്‍ രണ്ട് വയസ് വരെയും അതിന് മുകളിലും ഉയര്‍ത്താനും ആലോചനയുണ്ട്. നൂറ് ദിവസത്തെ ചൈല്‍ഡ് കെയര്‍ സൗകര്യം സൗജന്യമായി ഇതോടെ രക്ഷിതാക്കള്‍ക്ക് ലഭിക്കും. ഏര്‍ലി ചൈല്‍ഡ് ഹുഡ് കെയര്‍ ആന്‍റ് എഡുക്കേഷന്‍ സൗകര്യവും മൂന്ന് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നല്‍കും.

സ്വകാര്യ ക്രഷുകളില്‍ കുട്ടികളെ വിടുന്നതിന് വീടുകള്‍ക്ക് ധനസഹായമാണ് ആലോചനയിലുള്ള മറ്റൊന്ന്. നേരിട്ട് സേവന ദാതാക്കള്‍ക്ക് മാതാപിതാക്കളുടെ വരുമാനത്തിന് അനുസരിച്ച് നല്‍കാനാണ് ആലോചന നടക്കുന്നത്. ഗുണനിലവാരമുള്ളതും സാമ്പത്തികമായി എല്ലാവര്‍ക്കും താങ്ങാവുന്നതുമായ ചൈല്‍ഡ്കെയര്‍സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് ഉദ്ദേശമെന്ന് റെയ് ലി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ എന്നത്തോടെ നടപ്പാക്കുമെന്ന് വ്യക്തതയില്ല. മറ്റേണിറ്റി ലീവ് വര്‍ധിപ്പി്കകുന്നതും പ്രീ സ്കൂള്‍ കെയറിന് സഹായം നല്‍കുന്നതും തന്നെ അരബില്യണ്‍ യൂറോയോളം ചെലവ് വരുമെന്നാണ് സൂചന. പദ്ധിതികളെ സ്വാഗതം ചെയ്യന്നവരും നടത്തിപ്പ് കാര്യത്തിലുള്ള അവ്യക്ത ചൂണ്ടികാണിക്കുന്നുണ്ട്. കൂടാതെ ചൈല്‍ഡ് കെയര്‍ സംബന്ധിച്ച് സര്‍ക്കാര്‍ നടപടികളെടുക്കാന്‍ അവസാന കാലത്തേക്ക് എടുത്ത് വെച്ചതിലും അതൃപ്തിയുണ്ട്.

ഇതിനിടെ പ്രോപ്പര്‍ട്ടിവില ഉയരുമെന്ന് ആശങ്കയും ഉടലെടുത്തിട്ടുണ്ട്. അടുത്തവര്‍ഷം പ്രോപ്പര്‍ട്ടി മൂല്യം നിര്‍ണയം നടക്കും. നികുതി ഇനത്തില്‍ വന്‍ വര്‍ധന പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ധനകാര്യമന്ത്രി മൈക്കിള്‍ നൂനാണ്‍ പറയുന്ന ഉറപ്പ്.

Share this news

Leave a Reply

%d bloggers like this: