മുസ്ലിമായിതിന്റെ പേരില്‍ വിവേചനം നേരിടുന്ന ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപികയുടെ യൂ ട്യൂബ് അപ്പീല്‍

 

ദില്ലി: മുസ്ലിമായതിന്റെ പേരില്‍ ഡല്‍ഹിയില്‍ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്നുകാണിക്കുന്ന ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപികയുടെ യൂ ട്യൂബ് അപ്പീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. മുസ്ലിമായതിന്റെ പേരില്‍ വാടക വീട് നിഷേധിക്കപ്പെട്ട ദുരവസ്ഥയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അടിയന്തിര ഇടപെടല്‍ തേടിയാണ് കാഴ്ചാ ശക്തിയില്ലാത്ത ഡോ. റീം ഷംസുദ്ദീന്‍ യൂ ട്യൂബ് ആയുധമാക്കിയത്. ദില്ലി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കോളേജില്‍ ഇംഗ്ലീഷ് അസി.പ്രഫസറായ ഡോ. റീം ആലുവ സ്വദേശിയാണ്.
ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വ്വകലാശാലയില്‍ നിന്ന് (ഇഫ്‌ലു) എം.എയും എംഫിലും പി.എച്ച്.ഡിയും ചെയ്ത ശേഷം ദില്ലി സര്‍വകലാശാലയില്‍ അസി. പ്രൊഫസറായി ജോലി കിട്ടിയ ഡോം റീം ഷംസുദ്ദീന് കഴിഞ്ഞ ആഴ്ചയാണ് വാടക വീടിന്റെ പേരില്‍ ഈ അനുഭവം ഉണ്ടായത്.

‘ദില്ലിയിലെ കോളേജില്‍ ചേരാന്‍ എത്തിയ ഞാന്‍ ഒരു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇരതിന്റെ അഡ്വാന്‍സും നല്‍കിയിരുന്നു. മാതാവിനൊപ്പം അങ്ങോട്ട് മാറുന്നതിന് ലഗേജുകളുമായി എത്തിയപ്പോള്‍ വീട്ടുടമ താക്കോല്‍ നല്‍കാന്‍ വിസമ്മതിച്ചു. മുസ്ലിമിന് ഫ്‌ളാറ്റ് നല്‍കില്ലെന്നാണ് അവര്‍ പറഞ്ഞത്. ദില്ലി പോലൊരു മെട്രോപോളിറ്റന്‍ സിറ്റിയില്‍ ഇത് ഞെട്ടിക്കുന്ന അനുഭവമായിരുന്നു’വീഡിയോയില്‍ റീം ഷംസുദ്ദീന്‍ പറയുന്നു. എട്ട് വര്‍ഷമായി ഹൈദരാബാദില്‍ താമസിച്ചപ്പോള്‍ ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ‘ എനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്തായിരിക്കും?’റീം കെജരിവാളിനോട് ചോദിക്കുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: