റോസ്‌കോമണ്‍ നഴ്‌സിംഗ് ഹോം അന്തേവാസികള്‍ ദുരിതത്തിലെന്ന് ഹിക്വ റിപ്പോര്‍ട്ട്

 

ഡബ്ലിന്‍: റോസ്‌കോമണ്‍ നഴ്‌സിംഗ് ഹോം അന്തേവാസികള്‍ ദുരിതത്തിലെന്ന് ഹിക്വ റിപ്പോര്‍ട്ട്. റോസ്‌കോമണ്‍ ടൗണിലെ നഴ്‌സിംഗ് ഹോമില്‍ ജീവനക്കാരുടെ അഭാവവും ആവശ്യത്തിന് ടായ്‌ലറ്റ് സൗകര്യവും ഷവറും ഇല്ലെന്നും ഹിക്വ കണ്ടെത്തി.

കഴിഞ്ഞ മാര്‍ച്ചില്‍ റോസ്‌കോമണിലെ സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയില്‍ പ്രായമായ 93 രോഗികളെ പരിചരിക്കുന്നതിന് രാത്രി സമയങ്ങളില്‍ 8 ജീവനക്കാര്‍ മാത്രമാണുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ചില മുറികളില്‍ 10 രോഗികളെ വരെ കിടത്തുന്നുണ്ടെന്നും ഇത് നഴ്‌സിംഗ് ഹോമിലെ അന്തേവാസികളുടെ സ്വകാര്യതയ്ക്കും അന്തസിനും കോട്ടം വരുത്തുന്നുണ്ടെന്നും നിയമലംഘനമാണെന്നും ഹിക്വ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ചില യൂണിറ്റുകളില്‍ ആവശ്യത്തിന് മരുന്നുകളില്ലെന്നും ഹിക്വ കണ്ടെത്തിയിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: