മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ്

 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനത്തിനു നേരെ ചെരിപ്പേറ്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്താണു സംഭവം നടന്നത്. സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണു സംഭവമുണ്ടായത്.

ബാലരാമപുരത്തുള്ള പള്ളിക്കല്‍ പഞ്ചായത്തില്‍ നീന്തല്‍ കുളത്തിന്റെ ഉദ്ഘാടനം ചെയ്യുവാനായാണു മുഖ്യമന്ത്രിയും മന്ത്രി എം.കെ. മുനീറും സ്പീക്കര്‍ എന്‍. ശക്തനും എത്തിയത്. ധനമന്ത്രി കെ.എം. മാണിയും പരിപാടിയില്‍ പങ്കെടുക്കുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. മാണിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണു സിപിഎം പ്രവര്‍ത്തകര്‍ പ്രദേശത്ത് അടിച്ചു കൂടിയത്. എന്നാല്‍, മാണി പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

തുറന്ന വാഹനത്തില്‍ എത്തിയ മുഖ്യമന്ത്രിക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ കമ്പുകളും കറുത്ത കൊടിയും വലിച്ച് എറിയുകയായിരുന്നു. കൊടികള്‍ക്കൊപ്പം ചെരിപ്പും ഉണ്ടായിരുന്നതായാണു പോലീസ് പറയുന്നത്. ഏറെ നേരം സംഘര്‍ഷം നിലനിന്നിരുന്ന സ്ഥലത്തേക്കു കൂടുതല്‍ പോലീസ് എത്തിയാണ് മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കിയത്.
-എജെ-

Share this news

Leave a Reply

%d bloggers like this: