പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപ

ന്യൂഡല്‍ഹി:  പാര്‍ലമെന്റ് തടസ്സപ്പെടുന്ന ഓരോ മിനിറ്റും രാജ്യത്തിന്റെ ഖജനാവിന് നഷ്ടമാവുന്നത് ഏകദേശം 29,000 രൂപ. പ്രതിപക്ഷത്തിന്റെ കടുംപിടുത്തം കാരണം ഈ സെഷനിലെ എല്ലാ 18 പ്രൃവൃത്തിദിവസങ്ങളിലും പാര്‍ലമെന്റ് സ്തംഭിച്ചാല്‍ രാജ്യത്തിന് നഷ്ടമാവുന്നത് 35 കോടി രൂപയായിരിക്കും.

രാജ്യസഭ ദിവസം ശരാശരി അഞ്ച് മണിക്കൂറും ലോക്‌സഭ 11 മണിക്കൂറുമാണ് പ്രവര്‍ത്തിക്കുന്നത്. ലളിത് മോഡിയെ അനധികൃതമായി സഹായിച്ചതിന് ആരോപണ വിധേയരായ സുഷമ സ്വരാജ് ഉള്‍പ്പെടെയുളള നേതാക്കളുടെ രാജിക്ക് ശേഷമേ പാര്‍ലമെന്റില്‍ ചര്‍ച്ച അനുവദിക്കൂ എന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ചര്‍ച്ചയ് ക്ക് തയ്യാറാണ് എന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിട്ടും നിലപാട് മാറ്റാന്‍ പ്രതിപക്ഷം തയ്യാറായില്ല. മണ്‍സൂണ്‍ സെഷന്റെ നാലാം ദിവസമായ വെളളിയാഴ്ചയും ലളിത് മോഡി വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: