പ്രവാസികള്‍ക്ക് ഇ-വോട്ടില്ല, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റോ, ഇ-വോട്ടോ ചെയ്യാനാവില്ല. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതോടെ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

ഏറെക്കാലത്തെ പ്രവാസികളുടെ നിരന്തരമായ ആവശ്യത്തിനുശേഷം വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇവോട്ട് നടപ്പാക്കണമെന്നും ഇതിനെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സാങ്കേതികപരവും നിയമപരവുമായ നിരവധി തടസ്സങ്ങള്‍ പ്രവാസികള്‍ക്ക് ഇവോട്ട് അനുവദിക്കുന്നതിന് പിന്നിലുണ്ടെന്ന് ഇ. ശശിധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: