അമേരിക്കയില്‍ സിനിമാ തിയറ്ററില്‍ വെടിവയ്പ്; മൂന്നു മരണം

 

ലൂസിയാന: അമേരിക്കയില്‍ സിനിമാ തിയറ്ററിലുണ്ടായ വെടിവയ്പില്‍ അക്രമി ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി ലൂസിയാന ലഫെയിറ്റ് ഗ്രാന്‍ഡ് തിയറ്ററിലാണു സംഭവം. വൈകുന്നേരം ഏഴിനു ‘ട്രെയിന്‍ റെക്ക്’ എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെയാണ് വെടിവയ്പ് നടന്നത്. കാണികള്‍ക്കു നേരേ 20 മിനിറ്റുനേരം വെടിയുതിര്‍ത്ത അക്രമി സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയും ചെയ്തു. പരിക്കേറ്റവരെ ലൂസിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: