ഫ്രണ്ട് ഡോറിനൊന്ന്, ബാക്ക് ഡോറിനൊന്ന്, അയര്‍ലന്‍ഡില്‍ ചിലര്‍ക്ക് രണ്ട് എറികോഡുകള്‍

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഈ മാസമാദ്യം പുതിയ പോസ്റ്റ്‌കോഡ് സംവിധാനം നിലവില്‍ വന്നിരുന്നു. പുതിയ സംവിധാനത്തില്‍ ഓരോ വീടിനും ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഏഴു അക്കങ്ങളുള്ള ഒരു കോഡാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചകളായി പലര്‍ക്കും തങ്ങളുടെ പോസ്റ്റ്‌കോഡ് സംബന്ധിച്ച സ്ലിപ്പുകള്‍ ലെറ്റര്‍ ബോക്‌സില്‍ നിന്ന് ലഭിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ തങ്ങള്‍ക്ക് രണ്ട് കോഡുകള്‍ ലഭിച്ചതിന്റെ അമ്പരപ്പിലാണ്. ഒരു വീട്ടുടമസ്ഥന് വീടിന്റെ മുന്‍വശത്തിനും പിന്‍വസത്തിനുമായി രണ്ട് വ്യത്യസ്ത എറികോഡുകളാണ് ലഭിച്ചിരിക്കുന്നത്. രണ്ട് എറികോഡ് ലഭിച്ച വില്‍ ഡൗനിംഗ്  ഇതിന്റെ ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഡൗനിംഗിന്റെ കേസില്‍ രണ്ട് നമ്പര്‍ കിട്ടാന്‍ ചെറിയൊരു സാധ്യതയുണ്ട്. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡൗനിംഗ് ഈ അപാര്‍ട്ട്‌മെന്റ് വാങ്ങുന്നതിനുമുമ്പ് പുറകിലത്തെ ഭാഗം മറ്റൊരു അപാര്‍ട്ട്‌മെന്റായി ഉപയോഗിക്കുകയായിരുന്നു. അതിനാലായിരിക്കാം രണ്ട് കോഡ് വന്നതെന്ന് ഡാൗനിംഗ് പറയുന്നു. ടിവി ലൈസന്‍സിലും ഇങ്ങനെ സംഭവിച്ചിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം ആന്‍പോസ്റ്റില്‍ അറിയിച്ചിരുന്നുവെന്നും ഡൗനിംഗ് പറയുന്നു.

മറ്റൊരു സ്ത്രീയ്ക്കും രണ്ട് എറികോഡുകള്‍ ഒരേ അഡ്രസില്‍ ലഭിച്ചു. വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഒരു കോഡ് തന്റെ അയല്‍വാസിയുടേതാണെന്ന് അറിയാന്‍ കഴിഞ്ഞതായി അവര്‍ വ്യക്തമാക്കി. പലരും ഇത്തരം അനുഭവങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. പലരെയും എറികോഡ് ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഒരോ അഡ്രസില്‍ രണ്ട് എറികോഡ് ലഭിച്ചെന്നും ഒന്നില്‍ പേരിന്റെ സ്‌പെല്ലിംഗ് ‘Granahan’ എന്നാണെന്നും Jessica Grehan ട്വീറ്റ് ചെയ്യുന്നു.

തെറ്റുകള്‍ സംഭവിച്ചത് പരിശോധിച്ചുവരുകയാണെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ പറയുന്നത്. ആന്‍പോസ്റ്റ് നല്‍കിയിരിക്കുന്ന Geodirectory ല്‍ നിന്നുള്ള ഡാറ്റാബേസനുസരിച്ചാണ് Ericode അസൈന്‍ ചെയ്യുന്നതെന്നും രണ്ട് പ്രോപ്പര്‍ട്ടികള്‍ക്ക് രണ്ട് വ്യത്യസ്ത അഡ്രസുകള്‍ ഡാറ്റാബേസില്‍ കടന്നുകൂടിയിട്ടുണ്ടാകാമെന്നും രണ്ട് കോഡുകള്‍ കിട്ടിയവര്‍ എറികോഡ് അധികൃതരുമായി ബന്ധപ്പെടണമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: