എല്ലാ ജീവനും വിലപ്പെട്ടത്, അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന റോഡ് ഗതാഗത സുരക്ഷാ ബില്‍ ഉടന്‍: പ്രധാനമന്ത്രി

 
ന്യൂഡല്‍ഹി: അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന റോഡ് ഗതാഗത സുരക്ഷാ ബില്‍ ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി. റോഡ് അപകടങ്ങളുടെ നിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് റേഡിയോ പ്രഭാഷപരിപാടിയായ മന്‍ കി ബാതിന്റെ പത്താം എഡിഷനില്‍ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

1033 എന്ന ടോള്‍ ഫ്രീ നമ്പറും, രോഗികള്‍ക്ക് ആംബുലന്‍സ് സേവനവും റോഡപകടത്തില്‍പ്പെട്ടവര്‍ക്ക് ആദ്യത്തെ 50 മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സയും നല്‍കുക തുടങ്ങിയവയ്ക്കാകും നിര്‍ദ്ദിഷ്ട ബില്ലില്‍ പ്രാധാന്യം നല്‍കുകയെന്ന് അദ്ദേഹം പറഞ്ഞു. ഓരോ നാലു മിനിട്ടിലും രാജ്യത്ത് അപകടങ്ങളില്‍ ഒരു മരണം ഉണ്ടാകുന്നുവെന്നു പറഞ്ഞ അദ്ദേഹം എല്ലാ ജീവനുകളും വിലയുള്ളതാണെന്നും ഓര്‍മപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: