കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ അണിയിച്ചൊരുക്കിയ സി പി എം എ കലോത്സവം 2015

കോര്‍ക്ക് :ജൂണ്‍ 25 ശനിയാഴ്ച ബിഷപ്പ്‌സ്‌ടൌണ്‍ ജി എ എ ഹാളില്‍ വച്ച് നടത്തപ്പെട്ട സി പി എം എ കലോത്സവം വന്‍ വിജയമായി .പ്രസംഗം ,സമൂഹഗാനം ,ഡ്രോയിംഗ് ,ക്വിസ് എന്നീ ഇനങ്ങളിലായി നാല്പതോളം കുട്ടികള്‍ പങ്കെടുത്തു.വിദേശത്ത് ജീവിച്ച് ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന്‌ന കുട്ടികള്‍ക്കിടയില്‍ നമ്മുടെ മാതൃഭാഷയായ മലയാളം അച്ചടക്കത്തോടും ,സ്ഫുടതയോടും ,ഭാഷാ ചാതുര്യത്തോടും കൂടി പ്രസംഗവേദിയില്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ സദസ്യര്‍ കരഘോഷത്തോടെ അവരെ പ്രോത്സാഹിപ്പിച്ചു
.തുടക്കക്കാരുടെ യാതൊരു ഭാവപ്പകര്ച്ചയും ഇല്ലാതെ വന്ന ഗ്രൂപ്പ് സോംഗ് ടീമും കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചു പറ്റി.വേദിയിലേക്ക് കടന്നു വന്ന എല്ലാ കുട്ടികളും പങ്കെടുത്ത ഡ്രോയിംഗ് മത്സരത്തില്‍ അതി വാശിയേറിയ മത്സരമാണ് നടന്നത് ജൂനിയറില്‍ ഏഴു ടീമും സീനിയറില്‍ മൂന്നു ടീമും മത്സരിച്ച ക്വിസ് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ ടീമും കാഴ്ച വച്ചത്.സീനിയര്‍ വിഭാഗത്തില്‍ ഓഡിയന്‍സ്ടീമുകൂടി ചേര്‍ന്നതോടെ പരിപാടി കൂട്ടായ്മയുടെ വിജയം കൂടിയായി.അടുത്ത വര്ഷം ഇതിലും ശക്തമായി തിരിച്ചു വരും എന്നുള്ള ദൃഡ നിശ്ച യതോടെയാണ് ഓരോ കുട്ടികളും പിരിഞ്ഞത്.
പ്രസംഗ മത്സരാര്‍ത്ഥികല്‍ക്കുള്ള മാര്‍ഗനിര്‍ദേശവും അവലോകനവും ശ്രീ തോമസ് ചാക്കോ സാറും .ഗ്രൂപ്പ് സോംഗ് ടീമുകള്‍ക്ക് ശ്രീമതി ആലിസ് ജോണും ,ഡ്രോയിംഗ് മത്സരങ്ങള്‍ക്ക് ശ്രീ ശെല്‍വരാജും ,ക്വിസ് ടീമുകള്‍ക്ക് ശ്രീ ലേഖ മേനോനും,ശ്രീ സാജന്‍ ചെറിയാനും മാര്‍ഗനിര്‍ദേശം നല്‍കി.
ശ്രീ തോമസ് ചാക്കോ ,ശ്രീമതി ആലിസ് ജോണ്‍,ഡോ:ലേഖ മേനോന്‍ ,ശ്രീമതി ഷയിനി ഷാജു ,ശ്രീ സെല്‍വരാജ്,ശ്രീ റോജോ പുറപ്പന്താനം,എന്നിവര്‍ മത്സരങ്ങള്‍ക്കുള്ള ജഡ്ജിംഗ് പാനലില്‍ അണി നിരന്നു

Share this news

Leave a Reply

%d bloggers like this: