ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

തിരുവനന്തപുരം: ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍ . തിരുവനന്തപുരം വെമ്പായം സ്വദേശി ആണ് പിടിയിലായത്. തനിക്കുണ്ടായ ദുരവസ്ഥ ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് നടി ഗായത്രി അരുണ്‍ പ്രതികരിക്കുകയും ചെയ്തു .

ഏഷ്യാനെറ്റിലെ പരസ്പരം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണാണ് അപവാദപ്രചരണത്തിന് ഇരയായത്. നടിയുടെ പേരിലുള്ള വ്യാജ ചിത്രങ്ങളും അശ്ലീല കമന്റുകളും ആണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ നടി നല്‍കിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ മുനീബ് പിടിയിലായത്. ഇയാള്‍ നടിയുടെ മുഖം മറ്റൊരു ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു.

ഭര്‍ത്താവ് അരുണിന്റെയും വീട്ടുകാരുടെയും പിന്തുണയാണ് വിഷമഘട്ടത്തില്‍ കരുത്ത് പകര്‍ന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് പരിശോധിക്കണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഗായത്രി സ്വകാര്യ ചാനലിനോട് പ്രതികരിച്ചു

Share this news

Leave a Reply

%d bloggers like this: