‘ഇന്‍ മെമ്മറി ഓഫ് ഡോ. കലാം’ കലാമിന്റെ ഓര്‍മ്മയ്ക്കായി ട്വിറ്റര്‍ അക്കൗണ്ട്

 

ഡല്‍ഹി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇനിയും സജീവമായിരിക്കും. പുതിയ രൂപത്തിലാണ് കലാമിന്റെ ട്വിറ്റര്‍ അക്കൗണ്ട് എത്തുന്നത്. ‘ഇന്‍ മെമ്മറി ഓഫ് ഡോ. കലാം’ എന്ന പേരിലായിരിക്കും കലാമിന്റെ ഔദ്യോഗിക പേജിന്റെ പുതിയ രൂപം. അദ്ദേഹത്തിന്റെ അടുത്ത സഹായിയായിരുന്ന ശ്രിജന്‍ പാല്‍ സിങ്ങിന്റെ നേതൃത്വത്തിലായിരിക്കും കലാമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഇനി പ്രവര്‍ത്തിക്കുക. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്താനാണ് തീരുമാനം.

തന്റെ സ്വപ്നങ്ങളും ചിന്തകളും കലാം ട്വിറ്ററിലൂടെയാണ് പങ്കുവച്ചിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗവും വാക്കുകളുമാകും ഇനി ഈ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഉണ്ടാവുക. ട്വിറ്ററില്‍ 1.4 മില്ല്യണ്‍ ഫോളോവേഴ്‌സാണ് കലാമിനുള്ളത്. അദ്ദേഹത്തിന്റെ കുറിപ്പുകളും പുസ്തകങ്ങളും പ്രസംഗങ്ങളും വരും ദിവസങ്ങളില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യും. കലാമും ശ്രീജന്‍ സിംഗും ചേര്‍ന്നെഴുതിയ അഡ്‌വാന്റേജ് ഇന്ത്യ എന്ന പുസ്തകം ഈ വര്‍ഷം അവസാനത്തോടുകൂടി പ്രകാശനം ചെയ്യും. കലാം സര്‍ എന്ന ഹാഷ്ടാഗും ഇതിനോടകം ട്വിറ്ററില്‍ പ്രചരിച്ചിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: