കലാമിന്റെ കബറടക്കം നാളെ 10.30 ന്; കണ്ണീരണിഞ്ഞ് ഇന്ത്യ

ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനതയെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, യുവത്വത്തിനു പ്രചോദനമായിരുന്ന ആ മുഖവും വാക്കുകളും ഇനി കാലയവനികയില്‍ മറയുകയാണ്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നുമായി നിരവധിയാളുകള്‍ തങ്ങളുടെ സ്വന്തം ‘പ്രസിഡന്റിനു’ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി അര്‍പ്പിച്ചു. ഇന്നലെ ഗുവഹാത്തിയില്‍ നിന്നും ഡല്‍ഹി പാലം വിമാനത്താവളത്തിലെത്തിച്ച കലാമിന്റെ മൃതദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് പ്രണബ് മുഖര്‍ജിയും ചേര്‍ന്ന ഏറ്റുവാങ്ങി. കലാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ച രാജാജി മാര്‍ഗിലേക്ക് ജനങ്ങള്‍ ഒഴുകുകയായിരുന്നു. ഇന്നു രാവിലെ ന്യൂഡല്‍ഹിയില്‍ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കലാമിന്റെ മൃതദേഹം മധുര വിമാനത്താവളത്തില്‍ എത്തിക്കും. അവിടെ ഉച്ചയ്ക്ക് 2 വെര പൊതുദര്‍ഷനത്തിനു വെച്ചശേഷം ജന്‍മനാടായ രാമേശ്വരത്തേക്ക് കൊണ്ടുപോകും നാളെ രാവിലെ 10.30 നാണ് കബടക്കം. നാളെ തമിഴ്‌നാട്ടില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

കബറടക്കം കുടുംബ പള്ളിയായ ആബില്‍ കാബിലിലോ ധനുഷ്‌കോടിയിലെ പുതുറോഡ് പള്ളിക്ക് സമീരപമുള്ള കലാമിന്റെ സ്വന്തം സ്ഥലത്തോ ആയിരിക്കുമെന്നാണ് സൂചന. ബുധനാഴ്ച വൈകിട്ടോടെ കലാമിന്റെ മൃതദേഹം രാമേശ്വരത്ത് എത്തിക്കാന്‍ സാധിക്കുമെന്നാണ് കലക്ടര്‍ കെ. നന്ദകുമാര്‍ വ്യക്തമാക്കിയത്. ഇന്നലെ അന്യസംസ്ഥാനത്തു നിന്നുപോലും ആളുകള്‍ കലാമിനെ കാണാന്‍ എത്തിയിരുന്നു. ആളുകളുടെ തിരക്കു വര്‍ധിച്ചതിനാല്‍ പോലീസ് ബാരിക്കേഡ് തീര്‍ത്ത് അവരെ തടയാന്‍ ശ്രമിച്ചത് പ്രതിഷേധത്തിനു കാരണമായി.

Share this news

Leave a Reply

%d bloggers like this: