രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത നടപടി സൂപ്രീം കോടതി ശരിവച്ചു

 

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്ത നടപടി സൂപ്രീം കോടതി ശരിവച്ചു. ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി വിധിയില്‍ പിഴവുണ്ടെന്നു കാണിച്ചു കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്കിയിരുന്നു. ഈ ഹര്‍ജി കോടതി തള്ളി.

പ്രതികളുടെ ദയാഹര്‍ജിയില്‍ രാഷ്ടപ്രതി തീരുമാനമെടുക്കാന്‍ കാലതാമസം വരുത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സുപ്രീംകോടതി 2014 ഫെബ്രുവരി 18-നാണു ശിക്ഷ ഇളവു ചെയ്തത്. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണു കോടതി ജീവപര്യന്തമായി കുറച്ചത്.
-എജെ-

Share this news

Leave a Reply

%d bloggers like this: