ഒക്‌ലഹോമയില്‍ മലയാളിയ്ക്കു വെടിയേറ്റു

 

ഒക്‌ലഹോമ: ഒക്‌ലഹോമയില്‍ മലയാളിയായ ഹോട്ടലുടമയ്ക്കു വെടിയേറ്റു. ഒക്‌ലഹോമ, ഡാളസ് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന ജോഷ്വ ജോസഫി (39)നാണ് അക്രമികളുടെ വെടിയേറ്റത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം. പരിക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മെരിഡിയന്‍ ബില്‍റ്റ്‌മോര്‍ ഹോട്ടലില്‍നിന്നു പാര്‍ക്കിംഗ് ലോട്ടിലേക്കുപോകുന്നതിനിടെ അക്രമികള്‍ ജോഷ്വക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്വന്തം വാഹനത്തില്‍ കയറി പോലീസിനെ വിളിക്കുന്നതിനിടിയില്‍ അക്രമികള്‍ തുടര്‍ച്ചയായി വാഹനത്തിനുനരെയും വെടിയുതിര്‍ത്തുവെന്ന് ഒക്‌ലഹോമ പോലീസ് പറഞ്ഞു. എട്ടു ബുള്ളറ്റുകളെങ്കിലും ശരീരത്തില്‍ തുളച്ചു കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസ് എത്തുന്നതിനുമുമ്പുതന്നെ അക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. പോലീസ് അന്വേഷണം ആരംഭിച്ചു.
-എജെ-

Share this news

Leave a Reply

%d bloggers like this: