സ്ത്രീ സംരംഭകര്‍ക്ക് 25 മില്യണ്‍ യൂറോ, ജോലിക്കാരായ സ്ത്രീകള്‍ക്ക് ലഭിക്കുന്ന മറ്റേണിറ്റി ബെനഫിറ്റ് സംരംഭകരായ സ്ത്രീകള്‍ക്കും നല്‍കണമെന്ന് നിര്‍ദേശം

ഡബ്ലിന്‍: സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട് അപ്പുകള്‍ക്ക് 25 മില്യണ്‍ യൂറോയുടെ ഫണ്ട് അനുവദിച്ചു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് ഇപ്പോഴും അനുഭവിക്കേണ്ടിവരുന്ന വിവേചനം അവസാനിപ്പിക്കാന്‍ സ്ത്രീ സംരഭകര്‍ക്ക് കൂടുതല്‍ സഹായധനവും മികച്ച മറ്റേണിറ്റി ബെനഫിറ്റുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. Oireachtas job committe യാണ് സ്ത്രീ സംരഭകര്‍ക്ക് മുടിവെച്ചിരിക്കുന്ന അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് അവസരം നല്‍കുന്നതിന്റെ ഭാഗമായി 25 മില്യണ്‍ യൂറോയുടെ നിക്ഷേപഫണ്ട് അനുവദിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2012 ല്‍ അയര്‍ലന്‍ഡിലെ ബിസിനസ് എന്റര്‍പ്രെനേഴ്‌സിന്റെ കണക്കെടുത്തതില്‍ കഴിഞ്ഞ 10 വര്‍ഷമായുള്ള ഹൈ പൊട്ടന്‍ഷ്യല്‍ സ്റ്റാര്‍ട് അപ് സംവിധാനത്തില്‍ 5 ശതമാനം മാത്രമാണ് സ്ത്രീകള്‍ നയിക്കുന്ന സ്ഥാപനങ്ങളുടെ പങ്കാളിത്തം. പിന്നീട് ഇവയുടെ എണ്ണം സ്ഥിരമായി വര്‍ധിച്ച് 18 ശതമാനമായെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്ത്രീ സംരഭകര്‍ക്കും പ്രധആനമായി ടെക് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുമിടയില്‍ സ്ത്രീ പുരുഷ അസമത്വം വലിയ തോതില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കമ്മിറ്റിയുടെ ചെയര്‍ ഫിനാഗോല്‍ ടിഡി മാര്‍സില കോര്‍കോറന്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടില്‍ വിവേചനത്തിനെതിരെ പോസിറ്റീവായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിക്കുന്നുണ്ട്. 25 മില്യണ്‍ യൂറോ നിക്ഷേപ ധനം സ്ത്രീകള്‍ നയിക്കുന്ന 50 കമ്പനികള്‍ക്ക് വരുന്ന അഞ്ചുവര്‍ഷകാലയളവില്‍ അനുവദിക്കും. സ്ത്രീ സംരംഭകര്‍ക്ക് ബിസിനസ് തുടങ്ങുന്നതിനാവശ്യമായ മൂലധനം കണ്ടെത്തുന്നതിനും പ്രയാസം നേരിടുന്നുണ്ട്. പുതിയ പദ്ധതിയുടെ ഭാഗമായി ജോലി തെരഞ്ഞെടുക്കുന്ന സ്ത്രീകള്‍ എന്ന പരനാപരാഗത സങ്കല്‍പ്പത്തില്‍ നിന്നും മാറി തൊഴില്‍ദാതാക്കളാകുന്ന സ്ത്രീകള്‍ എന്ന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് കടന്നുവരാനാകും. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് മറ്റ് സ്ത്രീകള്‍ക്കും ആശ്വാസകരമായിരിക്കും.

എന്റര്‍പ്രനേഴ്‌സ് അയര്‍ലന്‍ഡ് നിലവില്‍ സ്ത്രീ സംരഭകര്‍ക്കായി 500,000 യൂറോയുടെ കോംപറ്റേറ്റീവ് സ്റ്റാര്‍ട് ഫണ്ട് അനുവദിക്കുന്നുണ്ട്. പക്ഷേ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഫണ്ട് ഇരട്ടിയാക്കണമെന്നും ഓരോ വര്‍ഷവും അപേക്ഷകര്‍ക്കായി second annual call വിളിക്കണമെന്നും കമ്മിറ്റി പറഞ്ഞു. കോംപറ്റേറ്റീവ് സ്റ്റാര്‍ട് ഫണ്ട് പോലുള്ള പദ്ധതികളും സ്ത്രീകള്‍ക്കായി നടത്തുന്ന പ്രോഗ്രാമുകളിലുമുള്ള സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചതിനെതുടര്‍ന്നാണ് സ്ത്രീകള്‍ക്കായി കൂടുതല്‍ നിക്ഷേപ ഫണ്ട് അനുവദിക്കുന്നത്. എന്റര്‍പ്രൈസ് അയര്‍ലന്‍ഡിന്റെ HPSU പ്രോഗ്രാമിന്ഡറെ ഭആഗമായി രണ്ടുവര്‍ഷത്തെ ചെല്‍ഡ് കെയര്‍ ഇന്‍സെന്റീവ് നല്‍കാനും ക്മ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ എന്‍ര്‍പ്രൈസ് അയര്‍ലന്‍ഡ് വഴിയും ലോക്കല്‍ എന്‍ര്‍പ്രൈസ് ഓഫീസുകള്‍ വഴിയും സംരംഭകരായിട്ടുള്ള സ്ത്രീകളെ റോള്‍ മോഡലുകളാക്കി പദ്ധതിയുടെ പ്രമോഷന്‍ നടത്താനും സ്ത്രീ സംരംഭകര്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്ക് നല്‍കുന്ന മറ്റേണിറ്റി ബെനഫിറ്റ് അനുവദിക്കാനും പ്രാദേശികമായി ഫീമെയില്‍ ബിസിനസ് ഏഞ്ചല്‍ നെറ്റ് വര്‍ക്ക് പ്രമോ്ട്ട് ചെയ്യാനും സര്‍ക്കാര്‍ തലത്തില്‍ ശക്തമായ കാംപെയ്ന്‍ നടത്താനും മാതാപിതാക്കളെയും അധ്യാപകരെയും പെണ്‍കുട്ടികളെയും STEM സബ്ജക്ടുകള്‍ പഠിക്കുന്നതിന്റെ നേട്ടങ്ങളെപ്പറ്റിയുള്ള അവബോധം നല്‍കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സ്ത്രീ സംരംഭകര്‍ക്ക് ബിസിനസ് രംഗത്ത് നേരിടേണ്ടി വരുന്ന തടസങ്ങലും വേലിക്കെട്ടുകളും പൊളിച്ചുനീക്കേണ്ട സമയമാണിതെന്ന് ഫിനാഫെയല്‍ സെനറ്റര്‍ മേരി വൈറ്റ് പറഞ്ഞു. ജോലി സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ തുടര്‍ന്നുപോരുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്തേണ്ട സമയവും അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ബിസിനസ് രംഗങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ റിസ്‌ക് എടുക്കാന്‍ കഴിയുന്നവര്‍ സ്ത്രീകളാണെന്ന് പഠനങ്ങള്‍ കാണിക്കുന്നുവെന്നും കരിയറും മാതൃത്വവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകുന്നതിലൂടെ സ്ത്രീകള്‍ക്ക് പലപ്രശ്‌നങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും വൈറ്റ് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: