ഐഎസ് തീവ്രവാദികളില്‍ നിന്നും സ്ത്രീകള്‍ പണം തട്ടി

Chechnya : ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീകരസംഘടനയായ ഐഎസിനെ കബളിപ്പിച്ചു സ്ത്രീകള്‍ പണം തട്ടി. റഷ്യന്‍ റിപ്പബ്ലിക്കായ Chechnya യിലെ മൂന്നു യുവതികളാണ് ഐഎസിനെ പറ്റിച്ചു പണമുണ്ടായക്കിയത്. ഐഎസ് സംഘടനയില്‍ ചേരാനും പ്രവര്‍ത്തിക്കാനും താല്പര്യമുണ്ടെന്നും സിറിയയിലേക്ക് വരാനുളള പണം അയച്ചു തരണമെന്നു ആവശ്യപ്പെട്ടാണ് ഐഎസുമായി പെണ്‍കുട്ടികള്‍ ബന്ധപ്പെട്ടത്. എന്നാല്‍ ഏകദേശം 3,300 ഡോളര്‍ ഐഎസില്‍ നിന്നും ലഭിച്ചതോടെ ഇവര്‍ പണവുമായി കടന്നുകളയുകയായിരുന്നു. സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകള്‍ വഴിയാണ് പെണ്‍കുട്ടികള്‍ ഭീകരസംഘടനയുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നത്. അവരെ വിശ്വസത്തിലെടുക്കാനായി തങ്ങളുടേതെന്നു പറഞ്ഞ് വ്യജഫോട്ടോകല്‍ സംഘടനയ്ക്ക് അവര്‍ അയച്ചു കൊടുത്തിരുന്നു. എന്നാല്‍ യാത്രയ്ക്ക് വേണ്ടുന്ന പണം അയച്ചു നല്കിയതോടെ പെണ്‍കുട്ടികള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ഡിലീറ്റു ചെയ്യുകയായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഐഎസില്‍ ചേരാന്‍ താല്പര്യമുണ്ടായിരുന്നില്ല എന്നും പണം തട്ടാനുളള മാര്‍ഗ്ഗം മാത്രമായിരുന്നു ഇതെന്നും റിപ്പോട്ടുകളുണ്ട്.

ഭീകരസംഘടനയോടാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നതെന്നു ന്യായം പറഞ്ഞാലും ഇത്തരത്തിലൂടെ പ്രവര്‍ത്തികള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും ഇത് വളരെ അപകടം വരുത്തിവെയ്ക്കുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ Valery Zolotaryov മുന്നറിയിപ്പു നല്കി. എളുപ്പത്തില്‍ പണംമുണ്ടാക്കാന്‍ ഇത്തരത്തില്‍ ഭീകരസംഘടനകളുമായി ബന്ധം സ്ഥാപിക്കുന്നത് അനുവദിച്ചു തരില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പെണ്‍കുട്ടികള്‍ ഇതിനു മുന്‍പും പണം തട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. വെണ്‍കുട്ടികളുടെ വ്യാജ പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡികളില്‍ ഉണ്ടാക്കി ഐഎസില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് പണം തട്ടുന്ന പുരുഷന്‍മാരുടെ എണ്ണവും കുറവല്ലെന്നാണ് RT News റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share this news

Leave a Reply

%d bloggers like this: