വീട്ടുടമയുടെ കൊലപാതകം…ഹൃദയമെന്ന് കരുതി തിന്നത് ശ്വാസകോശം

ഡബ്ലിന്‍: ചെസ് കളിയിലെ തര്‍ക്കത്തെ തുടര്‍ന്ന് വീട്ടുടമയെ കൊന്ന് ഹൃദയം ഭക്ഷിച്ചെന്ന് ഇറ്റാലിയന്‍ യുവാവ് പോലീസിനോട് സമ്മതിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇയാള്‍ ഹൃദയമെന്ന് കരുതി എടുത്തതാകട്ടെ ശ്വാസ കോശവുമായിരുന്നു.  ഡബ്ലിന്‍ 15 ബീച്ച് അവന്യൂവില്‍ നിന്നുള്ള സാവരിയോ ബെലാന്‍റെ(36)  വീട്ടുടമായ തോമസ് ഒ ഗോര്‍മാനെ  കഴിഞ്ഞ വര്‍ഷം ജനുവരി 11-12 തീയതികള്‍ക്കിടയിലാണ് കൊലപ്പെടുത്തിയത്. കേസിന്‍റെ വാചരണ പുരഗോമിച്ച് കൊണ്ടിരിക്കുകയാണ്.

ഒ ഗോര്‍മാന്‍ ജനുവരി പന്ത്രണ്ടാം തീയതി അതിരാവിലെ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് പോലീസ് കണക്കാക്കുന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തകനായി ജോലി നോക്കുന്ന ഓ ഗോര്‍മാന്‍റെ നാല്‍പതാം ജന്മദിനവും ആയിരുന്നു. ബെലാന്‍റെയ്ക്ക് നേരത്തെ മാനസിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പ്രതിഭാഗം വ്യക്തമാക്കുന്നത്. ഇറ്റലിയില്‍ ഇയാള്‍ മാനിസിക രോഗവിദഗദ്ധന്‍റെ ചികിത്സ തേടുകയും ചെയ്തിരുന്നു.  2014 ജനുവരി  11ന് ഇരുവരും കൂടി ചെസ് കളിക്കുകയായിരുന്നു.

പിറ്റേന്ന് പുലര്‍ച്ചെ   1.50 ന്  999ലേക്ക് വിളിച്ച് ബെലാന്‍റെ തന്നെ കൊലപാതകം നടത്തിയതായി പറയുകയും ചെയ്തു. ഒ ഗോര്‍മാന്‍റെ നെഞ്ച് തുറന്ന നിലയില്‍ ആയിരുന്നെന്ന് പോലീസ് കോടതിയില്‍ വ്യക്തമാക്കി. ശവശരീരത്തിന് അടുത്ത് ഒരു ഡംബെല്ലും അടുക്കള കത്തിയുടെ ഭാഗങ്ങളും ഉണ്ടായിരുന്നു. അടുക്കളയില്‍ ഒരു പാത്രത്തില്‍ ശ്വാസകോശത്തിന്റെ അവശിഷ്ടങ്ങളും കാണപ്പെട്ടിരുന്നു. ഫ്രൈയിങ് പാനില്‍ ചുവന്ന എന്തോ വസ്തു കൂടി കണ്ടിരുന്നതായും പോലീസ് വ്യക്തമാക്കി.  ബെലാന്‍റെ ഹൃദയമെന്ന് കരുതി എടുത്തിരുന്നത് ശ്വാസകോശമായിരുന്നെന്ന് പോലീസ് വ്യക്തമാക്കുകയും ചെയ്തു. വലിയൊരു ഭാഗം കഴിച്ചെന്നും ഗാര്‍ഡക്ക് ഇറ്റാലിയന്‍ യുവാവ് മൊഴി നല്‍കിയിരുന്നു.

അതേസമയം തന്നെ ഇയാളുടെ മാനസിക നില കണക്കിലെടുക്കണമെന്നും കുറ്റക്കാരനല്ലെന്ന വിധാക്കാവുന്നത്രയും മാനസികപ്രശ്നമുള്ള ആളാണെന്നും രണ്ട് സൈക്യാട്രിക് കണ്‍സള്‍ട്ടന്‍റുമാര്‍ കോടതിയില്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: