എ.പി.ജെ അബ്ദുല്‍ കലാം ലോകത്തിന് പ്രചോദനമാണെന്ന് ബാന്‍കി മൂണ്‍

എ.പി.ജെ അബ്ദുല്‍ കലാം ലോകത്തിന് പ്രചോദനമാണെന്ന് ബാന്‍കി മൂണ്‍

യു.എന്‍: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം ലോകത്തിന് പ്രചോദനമാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് കഠിനപ്രയത്‌നത്തിലൂടെ വളര്‍ന്ന് ഇന്ത്യയുടെ പ്രഥമപൗരനായ അദ്ദേഹത്തിന്റെ ജീവിതകഥ എല്ലാവര്‍ക്കും പ്രചോദനമാണ്. കലാമിന്റെ നിര്യാണത്തില്‍ യു.എന്നിന്റെ പേരില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബാന്‍കി മൂണ്‍ പറഞ്ഞു.

ലോകജനത കലാമിനെ അവരുടെ ഹൃദയത്തിലാണ് പ്രതിഷ്ഠിച്ചത് എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ലോകമെമ്പാടു നിന്നും പ്രവഹിച്ച അനുശോചനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-എജെ-

Share this news

Leave a Reply

%d bloggers like this: