ഹെറോയിന്‍ നല്‍കുന്നത് പരിഗണിക്കാമെന്ന് മന്ത്രി

ഡബ്ലിന്‍: സുരക്ഷിതമായി മയക്കമരുന്ന് ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലിരിക്കെ ഇത്തരം കേന്ദ്രങ്ങളിലൂടെ ഹെറോയിന്‍ നല്‍കുന്നത് ആലോചിക്കേണ്ടതുണ്ടെന്ന് മന്ത്രി. ഇക്കാര്യം പരിഗണിക്കുമെന്നാണ് മന്ത്രി നല്‍കുന്ന സൂചന. ഡ്രഗിന്‍റെ ചുമതല വഹിക്കുന്ന മന്ത്രി  Aodhan O Riordainആണ് പാര്‍ലമെന്‍റില്‍ ലേബര്‍ ടിഡിയുടെ ചോദ്യത്തിന് മറുപടി നല്‍കിയത്.

ഈ വര്‍ഷം അവസാനത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രങ്ങളിലൂടെ ഹെറോയിന്‍ നല്‍കുമോ എന്നതായിരുന്നു ചോദ്യം. ഉപയോഗിക്കാവുന്ന പദാര്‍ത്ഥങ്ങള്‍ക്ക് പലവിധത്തിലുള്ള ബദലുകള്‍ ലഭ്യമാണ്. പ്രധാന പ്രശ്നങ്ങളിലൊന്ന് കേന്ദ്രങ്ങള്‍ നല്‍കുന്ന ഹെറോയിനാണോ അതോ ഉപയോഗിക്കുന്ന ആള്‍ കൊണ്ട് വരുന്ന ഹെറോയിന്‍ ആണോ ഉപയോഗിക്കേണ്ടതെന്നാണ്.

ലഹരി ഉപയോക്താക്കള്‍ കൊണ്ട് വരുന്ന ഹെറോയിന്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഇവരുമായി കൂടുതല്‍ ഇടപഴകേണ്ടി വരും. കൂടാതെ ആരെ ലക്ഷ്യം വെച്ചാണ് സെന്‍ററുള്‍ തുടങ്ങുന്നത് അവരില്‍ നിന്ന് പദാര്‍ത്ഥങ്ങള്‍ വാങ്ങേണ്ടിയും വരും. സ്വന്തമായ രീതിയില്‍ ആണ് മയക്കമരുന്ന് വിതരണം എങ്കില്‍ കൂറെ കൂടി സുരക്ഷിതമായും നിയന്ത്രിതമായും ചെയ്യാനും അവസരം ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍ മയക്കമരുന്നും കന്ദ്രം തന്നെ ആണ് നല്‍കുന്നതെങ്കില്‍ പ്രധാനപ്രശ്നം സേവനം ഉപയോഗിക്കാന്‍ കൂടുതല്‍ ആളെ ലഭിക്കില്ലെന്നാണ്. കേന്ദ്രങ്ങളുടെ  ഉദ്ദേശം മരുന്നുകളുടെ അമിത ഡോസേജ് ഉണ്ടാകാതിരിക്കുകയാണ്. ജീവനക്കാര്‍ കുത്തി വെച്ച് നല്‍കുകയോ സ്വയം ഉപയോഗിക്കുകോ ചെയ്യാം. കൂടാതെ ഓരേ സിറിഞ്ച് ഉപയോഗിക്കുന്നത് ഒഴിവാക്കി എച്ച്ഐവി പോലുള്ളവയുടെ വ്യാപനവും തടയാം.  കേന്ദ്രങ്ങളിലൂടെ ആവശ്യമായവര്‍ക്ക് ചികിത്സ ലഭിക്കുന്നതിനും ലഹരി മുക്തിക്കും അവസരം ഉണ്ട്. കൂടാതെ മയക്കമരുന്ന് കുത്തിവെയ്ക്കുന്നതിന് ഉപയോഗിക്കുന്ന സിറിഞ്ചും മറ്റും പൊതു സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതും ഒഴിവാക്കാന്‍ സഹായകരമാണ്.

Share this news

Leave a Reply

%d bloggers like this: