സാനിയ മിര്‍സയെ ഖേല്‍ രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു

ന്യൂഡല്‍ഹി :ഇന്ത്യയുടെ പ്രമുഖ ടെന്നീസ് താരവും വിമ്പിള്‍ഡണ്‍ ഡബിള്‍സ് കിരീട ജേതാവുമായ സാനിയ മിര്‍സയ്ക്ക് ഇത്തവണത്തെ ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചേക്കും. രാജ്യത്തെ കായികതാരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം. സാനിയ മിര്‍സയുടെ പേര് കേന്ദ്രകായിക മന്ത്രാലയമാണ് നാമനിര്‍ദ്ദേശം ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഖേല്‍രത്‌ന പുരസ്‌കാര നാമനിര്‍ദ്ദേശ നടപടികള്‍ അവസാനിച്ചെങ്കിലും കായിക മന്ത്രാലയത്തിന്റെ പ്രത്യേക അധികാരമുപയോഗിച്ച് കഴിഞ്ഞ ദിവസമാണ് സാനിയയുടെ പേര് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. വിമ്പിള്‍ഡണ്‍ ഡബിള്‍സില്‍ കിരീടവും, കഴിഞ്ഞ ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ്ണവും സാനിയ നേടിയിരുന്നു. എന്നാല്‍ ചെന്നീസ് ഫെഡറേഷന്‍ സാനിയയുടെ പേര് ഖേല്‍രത്‌നയ്ക്ക് നിര്‍ദ്ദേശിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്ര കായികമന്ത്രാലയം ഇടപെട്ടത്. ഇതിനു മുന്‍പ് ഖേല്‍രത്‌ന പുരസ്‌കാരം നേടിയ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സാണ്. മികച്ച നേട്ടങ്ങള്‍ രാജ്യത്തിനായി കൈവരിച്ച സാനിയയ്ക്ക് 2004 ല്‍ അര്‍ജുന അവാര്‍ഡും, 2006 പത്മശ്രീ പുരസ്‌കാരവും നല്കി രാജ്യം ആദരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: