ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ

മുഖം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ . പരസ്യവാചകങ്ങള്‍ വര്‍ണവിവേചനവും ലിംഗവിവേചനവും പ്രചരിപ്പിക്കുന്നതുകൊണ്ട് അത്തരം പരസ്യങ്ങളിലേക്ക് താനില്ലെന്ന നിലപാടിലാണ് താരം. അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ പ്രോഡക്റ്റുകളുടെ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌കയെ നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്.

ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് നടി കങ്കണ റണൗട്ടും അടുത്തിടെ പിന്‍വാങ്ങിയിരുന്നു. അത്തരം പരസ്യത്തില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കങ്കണ പറഞ്ഞത്. അതിനു പിന്നാലെ അനുഷ്‌കയുടെ പിന്മാറ്റവും കൂടിയായപ്പോള്‍ വിഷയം ചര്‍ച്ചയായിട്ടുണ്ട്. പരസ്യമാര്‍ക്കറ്റില്‍ ഡിമാന്‍ഡുള്ള താരമാണ് അനുഷ്‌ക ശര്‍മ്മ. താരം അംബാസിഡറായ പാന്റീനുമായി സഹകരിക്കും എന്നും അറിയിച്ചിട്ടുണ്ട്. സ്‌ട്രെയ്റ്റ്‌നിംഗും മറ്റും ചെയ്ത് മുടിയിഴകള്‍ക്ക് കരുത്തു പകരാന്‍ പാന്റീന്‍ പോലുള്ള ഹെയര്‍ പ്രോഡക്ടുകള്‍ സഹായിക്കുമെന്നാണ് ഒരു പൊതു ചടങ്ങില്‍ അനുഷ്‌ക പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: