സല്യൂട്ട് വിവാദം; ഋഷിരാജ് സിംഗിനെതിരെ നടപടി എടുക്കേണ്ടെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ സല്യൂട്ട് ചെയ്തില്ല എന്ന കാരണത്താല്‍ ഋഷിരാജ് സിംഗിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് രമേഷ് ചെന്നിത്തല മുഖ്യമന്ത്ിയെ അറിയിച്ചു. ഋഷിരാജ് തന്നെ നേരിട്ടപകണ്ട് വിഷദീകരണം നല്കിയെന്നും താന്‍ അതില്‍ തൃപ്തനാണെന്നും ചെന്നിത്തല മുഖ്യനെ അറിയിച്ചു. ഇതോടെ സല്യൂട്ട് ചെയ്തില്ല എന്ന സംഭവത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അതേ സമയം അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ പോരാടുമെന്നും അത് തന്റെ കടമയാണെന്നും രമേശ് പറഞ്ഞു. മറ്റു മന്ത്രിമാരുമായും തനിക്ക് ാെരു അഭിപ്രായവ്യത്യാസമില്ലെന്നും, പി.ജെ ജോസഫും, വി.കെ ഇബ്രാഹിംകുഞ്ഞുമായും നല്ല സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.കടലുണ്ടി പാലത്തിന്റെ നിര്‍മ്മാണത്തില്‍ കൃത്യവിലോപം കാണിച്ചതിന്റെ പേരില്‍ വിജിലന്‍സ് റഇപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തില്‍ ഉദ്യോലസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതില്‍ ആഭ്യന്തര വകുപ്പിനെതിരെ പൊതുമരാമത്തും, ജലവിഭവ വകുപ്പ് പരാതി നല്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് വകുപ്പ് മന്ത്ിമാരുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് നടപടിക്കൊരുങ്ങിയതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: