വാടകതാമസക്കാര്‍ക്ക് ആശ്വസിക്കാം; നികുതിയിനത്തില്‍ ഇളവുകള്‍ വരുന്നു

ഡബ്ലിന്‍ : അയര്‍ലണ്ടിലെ വാടകതാമസക്കാര്‍ മാസംതോറും നല്കുന്ന നികുതിയിനത്തില്‍ ഇളവുകള്‍ ഉണ്ടായേക്കാം. നികുതിയിളവുകള്‍ അയര്‍ലണ്ടിലെ 325,000 ഓളം വരുന്ന വാടകക്കാര്‍ക്കാണ് അനുഗ്രഹമാകുന്നത്. 2017 മുതല്‍ വാടകതാമസക്കാര്‍ക്ക് 850 യൂറോയോളം നികുതിയിനത്തില്‍ നിന്നും മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് Minister for Finance Michael Noonan വ്യക്തമാക്കിയിരിക്കുന്നത്. 2003 മുതല്‍ 2009 വരെ വാടക നിരക്കുകള്‍ ക്യത്യമായി അടച്ചിരുന്നവര്‍ക്കും, 2004 മുതല്‍ 2012 ഡിസംബര്‍ 31 നു മുന്‍പ് വരെ വാടകയ്ക്കു താമസിക്കുന്നവര്‍ക്കും 2017 ഡിസംബര്‍ 31 കഴിയുന്നതോടെ നികുതിയിനത്തില്‍ ഇളവുകള്‍ ലഭിക്കും. എന്നാല്‍ 2012 ഡിസംബര്‍ 31 നു ശേഷമുള്ള വാടകക്കാര്‍ക്കു ഈ ഇളവുകള്‍ ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ പദ്ധതിക്കായി 275 മില്ല്യണ്‍ യൂറോയാണ് ഈ വര്‍ഷം ചെലവഴിക്കുന്നത്.

വര്‍ധിച്ചു വരുന്ന വാടക നിരക്കുകളില്‍ നിന്നും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് Fianna Fáil Finance spokesperson Michael McGrath വ്യക്തമാക്കി. 2010 ല്‍ ഈ പദ്ധതിപ്രകാരം 349,500 വാടക അക്കൗണ്ടുകളാണ് നികുതിയിനത്തില്‍ നിന്നും ഇളവുകള്‍ നേടിയത്.

Share this news

Leave a Reply

%d bloggers like this: