ഇംഗ്ലണ്ടിലുണ്ടായ വിമാന ദുരന്തത്തില്‍ ബിന്‍ലാദന്റെ കുടുംബവും?

ഡബ്ലിന്‍ : കഴിഞ്ഞ വെള്ളിയാഴ്ച സതേണ്‍ ഇംഗ്ലണ്ടില്‍ തകര്‍ന്നു വീണ പ്രൈവറ്റ് വിമാനത്തില്‍ മുന്‍ അല്‍ഖൊയ്ത നേതാവായ ഒസാമ ബിന്‍ലാദന്റെ സഹോദരിയും രണ്ടാനമ്മയും ഉണ്ടായിരുന്നതായും അപകടത്തില്‍ ഇവര്‍ കൊല്ലപ്പെട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വിമാനത്തിലുണ്ടായിരുന്ന നാലു യാത്രക്കാരില്‍ ബിന്‍ലാദന്റെ ബന്ധുക്കളുമുണ്ടായിരുന്നതായി സൗദി, ബ്രിട്ടീഷ് മാധ്യമങ്ങള്‍ രിപ്പോര്‍ട്ടു ചെയ്തു. അപകടത്തില്‍ നിന്നും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും പൈലറ്റുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്നും ബ്രിട്ടീഷ് പോലീസ് വക്താവ് വ്യക്തമാക്കി. മരിച്ചവരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിനു മുന്‍പേ Saudi Ambassador to Britain, Prince Mohammed bin Nawaf Al Saud എംബസിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ബിന്‍ലാദന്റെ മരണപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു. 2011 ലാണ് ബിന്‍ലാദന്‍ പാക്കിസ്ഥാനില്‍വെച്ച് യുഎസ് സേനയുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.

ബ്രിട്ടീഷ് അധികൃതരുമായി ചേര്‍ന്ന് വിമാന അപകടത്തെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും അതിവേഗം നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സൗദി എംബസി സ്വീകരിച്ചു കഴിഞ്ഞു. Saudi General Authority of Civil Aviation (GACA) യുടെ വെബ്‌സൈറ്റില്‍ Embraer Phenom 300 തകര്‍ന്നതായും, മൂന്നു യാത്രക്കാരും ഒരു പൈലറ്റുമുള്‍പ്പെടെ 4 പേര്‍ മരണപ്പെട്ടതായും പ്രസ്താവിച്ചിട്ടുണ്ട്. Blackbushe airptor ല്‍ നിന്നും പറന്നുയരവെയായിരുന്നു വിമാനം അപകടത്തില്‍പ്പെട്ടത്.

Share this news

Leave a Reply

%d bloggers like this: