മൂന്ന് വയസ്സുകാരി അഞ്ജന ദാതാവായി,അവയവദാനത്തില്‍ പുതുചരിത്രം

 

തിരുവനന്തപുരം: കേരളത്തിന്റെ അവയവ ദാന ചരിത്രത്തിലാദ്യമായി മൂന്ന് വയസ്സുകാരി ദാതാവായി. തിരുവനന്തപുരം ഏണിക്കരസ്വദേശി അഞ്ജനയുടെ കരളും വൃക്കകളും കോര്‍ണിയയുമാണ് മൃതസഞ്ജീവനി വഴി ദാനം ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ അഞ്ച് വയസ്സുകാരനാണ് അഞ്ജനയുടെ വീട്ടുകാരുടെ വലിയ മനസ്സ് പുതുജീവനേകിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് തല ചുറ്റിവീണതിനെ തുടര്‍ന്ന് അഞ്ജനയെ തിരുവന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ തലച്ചോറില്‍ ഗുരുതര രോഗബാധ കണ്ടെത്തി. ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഫലം കാണില്ലെന്നുറപ്പായതോടെ അവയവ ദാനമെന്ന മഹാദാനത്തിലേക്ക് അഞ്ജനയുടെ മാതാപിതാക്കള്‍ എത്തച്ചേര്‍ന്നു.

അഞ്ജനയുടെ അവയവംദാനം ചെയ്യാനുള്ള മാതാപിതാക്കളുടെ ഉറച്ച തീരുമാനം പുതു ജീവനേകിയത് തിരുവന്തപുരം സ്വദേശിയായ അഞ്ചു വയസ്സുകാരനാണ്. രോഗംബാധിച്ച് പുതു ജീവനു വേണ്ടി പരിശ്രമിച്ച അഞ്ചു വയസ്സുകാരനില്‍ ഇനി അഞ്ജനയുടെ കണ്ണും കരളും തുടിക്കും. കോര്‍ണിയ സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്ക് പുതിയ പ്രകാശം നല്‍കും. സര്‍ക്കാറിന്റെ മൃതസഞ്ജീവനി വഴിയാണ് തിരുവനന്തപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കരളും വൃക്കകളും ദാനം ചെയ്തത്.

Share this news

Leave a Reply

%d bloggers like this: