പഞ്ചാബില്‍ വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്

ലുധിയാന: പഞ്ചാബില്‍ സ്വാതന്ത്ര്യ ദിനത്തിനു മുമ്പ് വീണ്ടും തീവ്രവാദി ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. രഹസ്യാന്വേഷണ ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബാബര്‍ ഖലാസ, ലഷ്‌കര്‍ ഇ തൊയ്ബ എന്നീ സംഘടനകളാണ് ആക്രമണം നടത്താന്‍ പദ്ധതി തയറാക്കുന്നതെന്നാണ് വിവരം. സാംബ സെക്ടറിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നാല്‍പ്പതോളം തീവ്രവാദികള്‍ അതിര്‍ത്തിയില്‍ കാത്തുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചാബില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി പഞ്ചാബിലെ ദിനാനഗറില്‍ ഭീകരാക്രണമുണ്ടായത്. പട്ടാളവേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ നടത്തിയ ആക്രമണങ്ങളില്‍ ജില്ലാപോലീസ് മേധാവിയുള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. പോലീസ് സ്‌റ്റേഷന്‍, ബസ്, ജനകീയ ആരോഗ്യകേന്ദ്രം എന്നിവയ്ക്കുനേരേയായിരുന്നു ആക്രമണം. മൂന്നു ഭീകരരേയും സുരക്ഷാസേന പിന്നീട് വധിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: