ബഹ്‌റ്റൈനില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളി ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ടൂബല്‍ അല്‍ മുനീര്‍ അലുമിനിയം കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന തൃശൂര്‍ അന്തിക്കാട് സ്വദേശി ഉമേഷ് വാലപ്പറമ്പില്‍ (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 5 ന് ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബഹ്‌റൈനില്‍ തന്നെയുള്ള സഹോദരന്‍ സദാശിവന്‍ നടത്തുന്ന സ്ഥാപനത്തിലാണ് ഉമേഷ് ജോലി ചെയ്തിരുന്നത്.

ഭാര്യ ഷാലി ഉമേഷ് . ബി.എസ്.സി ഇന്റീരിയര്‍ ഡിസൈന്‍ വിദ്യാര്‍ഥിനി പൂജാ ഉമേഷ്, വിഷ്ണു(ഏഴാം ക്ലാസ് വിദ്യാര്‍ഥി)എന്നിവര്‍ മക്കളാണ്.

Share this news

Leave a Reply

%d bloggers like this: