കാത്തോലിക് സ്കൂളുകളില്‍ വിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കുന്നത് സ്വാഭാവികമാണെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ്

ഡബ്ലിന്‍: കാത്തോലിക് സ്കൂളുകളില്‍ കാത്തോലിക് വിശ്വാസികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് അനുകൂലമായ പ്രസ്താവനയുമായി ആര്‍ച്ച് ബിഷപ്പ് ഡെര്‍മട്ട് മാര്‍ട്ടിന്‍. ഡബ്ലിന്‍ രൂപതക്ക് കീഴിലുള്ള 470 പ്രൈമറി സ്കൂളുകലുടെ അധികാരിയാണ് ആര്‍ച്ച് ബിഷപ്പ്. കാത്തോലിക് സ്കൂളില്‍ കാത്തോലിക് വിശ്വാസികള്‍ക്ക് മുന്‍ഗണന ലഭിക്കുക സ്വാഭാവികമാണെന്ന് ബിഷപ്പ് പറഞ്ഞു. നാല് വയസ് കാരനായ ഒരു കുട്ടിക്ക് വിവിധ പ്രൈമറി സ്കൂളുകളില്‍ ജ്ഞാന സ്നാനം കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടികാട്ടി പ്രവേശനം നിഷേധിച്ചെന്ന് പരാതിവന്ന സാഹചര്യത്തിലാണ് ആര്‍ച്ച് ബിഷപ്പിന്‍റെ പ്രതികരണം. യഥാര്‍ത്ഥ പ്രശ്നം ആവശ്യത്തിന് സീറ്റില്ലാത്തതാണെന്നും ഡോ. മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

കാത്തോലിക്സ്കൂളുകള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ നല്ല പേരാണ് ഉള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം മൂലം എല്ലാവരും ഇത്തരം സ്ഥാപനങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില് ബഹുമുഖ ഉടമസ്ഥാവകാശം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികള്‍ വളരെ മന്ദഗതിയിലാണെന്നും ചൂണ്ടികാണിച്ചു. ഇക്കാര്യത്തില്‍ ചര്‍ച്ചിനെ മാത്രം തെറ്റ് പറയാനാകില്ല. ആവശ്യത്തിന്സീറ്റ് ഇല്ലാത്തത് കാത്തോലിക് സ്കൂളില്‍ മാത്രമല്ല പ്രശ്നമാകുന്നതെന്നും എഡുക്കേറ്റ് ടുഗദര്‍ സ്കൂളുകളിലും പ്രശ്നമുണ്ടെന്നും വ്യക്തമാക്കന്നുണ്ട്.

ആളുകള്‍ മാറാന്‍ തയ്യാറല്ലെ, അദ്ധ്യാപകരും മാറ്റത്തിന് തയ്യാറല്ല. കുട്ടികളെ അയക്കുന്നതിന് വ്യത്യസ്ത ഉടമസ്ഥാവകാശമുള്ള സ്കൂളുകള്‍ ഉണ്ടാകണം. അല്ലാത്ത പക്ഷം കാത്തോലിക് സ്കൂളുകളിലേക്ക് കുട്ടികളെ അയക്കുകയും അവയ്ക്ക് സ്വത്വം നഷ്ടപ്പെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. Artaneയില്‍ നോവേനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.

Share this news

Leave a Reply

%d bloggers like this: