കാശ്മീരില്‍ ഭീകരാക്രമണം; ഒരു ഭീകരനെ പിടിച്ചു

ജമ്മു : കാശ്മീരിലെ ബിഎസ്എഫ് സംഘത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട ഭീകരരില്‍ ഒരാളെ ജീവനോടെ പിടികൂടി. മറ്റൊരു ഭീകരന്‍ ഏറ്റുമുട്ടിലില്‍ കൊല്ലപ്പെട്ടു. ജമ്മു ശ്രീനഗര്‍ പാതയായ ഉധംപൂരിലാണ് ഭീകരാക്രമണമുണ്ടായത്. പുലര്‍ച്ചെ സമറോളി എന്ന സ്ഥലത്തേക്ക് ഗ്രനേഡ് എറിഞ്ഞ ഭീകരര്‍ പിന്നീട് വെടിവെയ്ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. കസബ് രണ്ടാമന്‍ മുഹമ്മദ് നവീദിനെയാണ് ജീവനോടെ പിടികൂടാന്‍ സാധിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ കസബിനെ ജീവനോടെ പിടിച്ച ശേഷം ഇത് ആദ്യമായാണ് മറ്റൊരു പാക്ക് ഭീകരനെ ഇന്ത്യ ജീവനോടെ പിടികൂടുന്നത്. നവീദ് ഫൈസലബാദ് സ്വദേശിയാണ്. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട മുഅമിന്‍ എന്ന പാക്ക് ഭീകരന്‍ ഭവല്‍പ്പൂര്‍ സ്വദേശിയുമാണ്. ആക്രമണത്തില്‍ സിഎസ്എപ് ജവാന്‍മാരായ റോക്കി, ശുഭാന്തു റോയ് എന്നിവര്‍ കൊല്ലപ്പെട്ടു.

ആക്രമണം നടത്തി രക്ഷപ്പെടാന്‍ ശ്രമിച്ച നവീദിനെ കുടുക്കിയത് സാധാരണക്കാരായ രണ്ടുപേരാണ്. തൊട്ടടുത്ത സ്‌കൂളിലേക്ക് ഓടിക്കയറി അഞ്ചുപേരെ ബന്ദികളാക്കിയ ശേഷം രക്ഷപ്പെടാന്‍ വഴി കാണിക്കാന്‍ ബന്ദികളോട് ഭീകരന്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് ബന്ദിയാക്കപ്പെട്ടിരുന്ന വിക്രംജിത്തിന്റെയും രാകേഷിന്റേയും സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് ഭീകരനെ കീഴ്‌പ്പെടുത്താന്‍ ഇവര്‍ക്ക് സാധിച്ചു. പിന്നീട് പോലീസിനു കൈമാറുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: