ഭീകരാക്രമണ ഭീതി…ഡല്‍ഹിയില്‍ സുരക്ഷ ശക്തം

ന്യൂഡല്‍ഹി: പഞ്ചാബിലും കശ്മീരിലും ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കാവല്‍ കൂട്ടിയത്. സ്വാതന്ത്ര്യ ദിനത്തില്‍ ആക്രമണം നടത്തുന്നതിനായി ഇന്ത്യയിലേക്ക് പാകിസ്താനില്‍ നിന്നും ഒമ്പതു തീവ്രവാദികള്‍ നുഴഞ്ഞുകയറി എന്ന സംശയത്തെ തുടര്‍ന്നാണ് സുരക്ഷ കൂട്ടിയത്.

ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവരുടെ കൈവശംഏറ്റവും അപകടകരമായ ആയുധങ്ങളും മാരക സ്‌ഫോടക വസ്തുക്കളും ഉള്ളതായി രഹസ്യാന്വേഷണ വിഭാഗം വിവരം നല്‍കിയിട്ടുണ്ട്. ഇന്നലെ ബിഎസ്എഫ് വാഹനങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ രണ്ടു ഭീകരരില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയിരുന്നു. മറ്റൊരാളെ വെടിവെച്ചു കൊല്ലുകയും ചെയ്തു. നാല് തീവ്രവാദികള്‍ക്ക് ഒപ്പമാണ് പിടിയിലായ ഭീകരന്‍ മുഹമ്മദ് നവീദ് ഇന്ത്യയിലെത്തിയത്.

കാട്ടിലൂടെ ഇന്ത്യയില്‍ കടന്ന ഇവര്‍ രണ്ടു സംഘങ്ങളായി പിരിയുകയും മൂന്ന് പേര്‍ പഞ്ചാബില്‍ ആക്രമണം നടത്തുകയുമായിരുന്നു. ഇതില്‍ നവീദും കൂട്ടാളിയും കശ്മീര്‍ വഴി ഉദംപൂരില്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും എട്ട് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബി.എസ്.എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച മുഹമദ്ദ് നവീദിനെ ഗ്രാമീണരാണ് പിടിച്ച് സൈന്യത്തെ ഏല്‍പ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: