യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനൊരുങ്ങുന്നു

മുംബൈ: യാക്കൂബ് മേമന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് മുംബൈയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നവി മുംബൈ സ്വദേശിയായ സുബേര്‍ അഹമ്മദ് ഖാന്‍ എന്നയാളാണ് ഐ.എസില്‍ ചേരാന്‍ തയ്യാറെടുക്കുന്നത്. ഐ.എസിന് കീഴില്‍ തീവ്രവാദിയായോ മാധ്യമപ്രവര്‍ത്തകനായോ പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഇയാള്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇയാള്‍ ഐ.എസ് അനുഭാവം പ്രകടിപ്പിച്ചത്.

ഐ.എസില്‍ ചേരുന്നതിനായി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ പറയുന്നു. മുസ്ലീങ്ങള്‍ക്കെതിരെ ഇന്ത്യ ഗവണ്‍മെന്റും പോലീസും ഹിന്ദു തീവ്രവാദികളും ചെയ്യുന്ന തെറ്റുകളെക്കുറിച്ച് താന്‍ ഗവേഷണം നടത്തിയതായും ഇയാള്‍ അവകാശപ്പെടുന്നു. ഇയാളെ കണ്ടെത്തുന്നതിന് മുംബൈ െ്രെകംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. മേമനെ തൂക്കിക്കൊല്ലുന്നതിന്റെ തലേന്നാണ് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്.

ഐ.എസ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ അഭിസംബോധന ചെയ്താണ് ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. മേമനെ തൂക്കിലേറ്റിയ ജൂലൈ 30ന് മേമനെ രക്തസാക്ഷിയെന്ന് വിശേഷിപ്പിച്ചും ഇയാള്‍ പോസ്റ്റിട്ടിട്ടുണ്ട്. ഓഗസ്റ്റ് 1ന് ഡല്‍ഹിയിലേക്ക് പോകുന്നെന്നും ഇറാഖ് എംബസിയില്‍ എത്തി ഐ.എസ് മേധാവിക്കുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്നും ഇയാള്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: