സൗദി ഷിയ പള്ളിയില്‍ ചാവേറാക്രമണം: 17 പേര്‍ കൊല്ലപ്പെട്ടു; 30ഓളം പേര്‍ക്ക് പരിക്ക്

അബഹ: സൗദിയിലെ ഷിയ പള്ളിയില്‍ ചാവേറാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. സൗദിയിലെ അബഹയിലുള്ള ഭീകരവിരുദ്ധ സേനാ ക്യാംപിനുള്ളിലുള്ള പള്ളിയിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരെല്ലാം സുരക്ഷാ സൈനികരാണെന്നാണ് റിപ്പോര്‍ട്ട്.

പ്രാദേശിക സമയം ഇന്ന് ഉച്ചയോടെയാണ് സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് യൂണിറ്റിന്റെ ക്യാംപിനുള്ളിലുള്ള പള്ളിയില്‍ ശരീരത്തില്‍ ബോംബ് വെച്ചുകെട്ടിയ ചാവേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതെയുള്ളൂ. തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ അബഹയിലാണ് ആക്രമണം നടന്നത്. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദി നഗരമാണ് അബഹ.

-എജെ-

Share this news

Leave a Reply

%d bloggers like this: