അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ ജയലളിത സെക്രട്ടേറിയറ്റിലെത്തി

 

ചെന്നൈ: ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇന്ന് സെക്രട്ടേറിയറ്റിലെത്തി. രാവിലെ 10 മണിയോടെ സെക്രട്ടറിയേറ്റിലെത്തിയ മുഖ്യമന്ത്രി ശേശാചലം വെടിവയ്പ്പില്‍ മരിച്ച തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ജോലികളുടെ നിയമന ഉത്തരവ് കൈമാറി. അങ്കണവാടികളിലാണ് സര്‍ക്കാര്‍ ഇവര്‍ക്ക് നിയമനം നല്‍കിയത്.

ഇതിനിടെ ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി വാട്‌സ് ആപ്പിലൂടെ സന്ദേശം കൈമാറിയ ഗുഡായത്തം പുതുപ്പേട്ടയിലെ ക്ലിനിക്കല്‍ ലാബ് ഉദ്യേഗസ്ഥനായ കുമരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുമായിരുന്നു സന്ദേശം. മജിസ്‌ട്രേറ്റനു മുന്നില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമിന്റെ സംസ്‌ക്കാരച്ചടങ്ങുകളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജയലളിത പങ്കെടുക്കാത്തിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ നാളെ പങ്കെടുക്കില്ലെന്നാണ് സൂചന.

-എജെ-

Share this news

Leave a Reply

%d bloggers like this: