യാക്കൂബ് മേമന്റെ വധശിക്ഷ ശരിവച്ച ജസ്റ്റീസ് ദീപക് മിശ്രയ്ക്കു വധഭീഷണി

ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ഉറപ്പിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയ്ക്കു വധഭീഷണി. യാക്കൂബിന്റെ മരണത്തിനു പ്രതികാരം ചെയ്യുമെന്ന ഉള്ളടക്കത്തിലുള്ള കത്ത് ദീപക് മിശ്രയുടെ സുരക്ഷ ഉദ്യോഗസ്ഥനാണു ലഭിച്ചത്. എത്ര സുരക്ഷയുണ്ടെങ്കിലും താങ്കളെ അവസാനിപ്പിക്കും എന്നാണു ഭീഷണി.

സംഭവത്തില്‍ തുഗ്ലക്ക് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാക്കൂബിന്റെ വധശിക്ഷയ്ക്കു ശേഷം ജഡ്ജിമാര്‍ക്കുള്ള സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിരുന്നു.

അതേസമയം ഭീഷണിക്ക് വഴങ്ങില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു പറഞ്ഞു. കേസുകള്‍ തീര്‍പ്പാക്കലാണ് തങ്ങളുടെ ജോലി. അത് പേടികൂടാതെ തങ്ങള്‍ നിര്‍വ്വഹിക്കും. എച്ച്എല്‍ ദത്തു പറഞ്ഞു. ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ലഭിച്ച വധഭീഷണി സന്ദേശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

-എജെ-

Share this news

Leave a Reply

%d bloggers like this: