മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ താരങ്ങളുടെ പേരു പുറത്തുവിടില്ലെന്നു സുപ്രീം കോടതി

 

ന്യൂഡല്‍ഹി: ഐപിഎല്‍ കോഴക്കേസ് ആദ്യ അന്വേഷിച്ച ജസ്റ്റീസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന 13 കളിക്കാരുടെ പേരുകള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നു സുപ്രീംകോടതി. പേരുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ടു ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

കോഴക്കേസ് പിന്നീട് അന്വേഷിച്ച ആര്‍.എം. ലോധ സമിതിക്ക് അന്തിമ റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്നതിനു കോടതി നാലു മാസത്തെ സമയം കൂടി അനുവദിച്ചു. മുദ്ഗല്‍ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലോധ സമിതിക്കു കൈമാറണമെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
-എജെ-

Share this news

Leave a Reply

%d bloggers like this: