ക്ലെമീഡിയ  ബാധകള്‍ വര്‍ധിക്കുന്നതായി ആശങ്ക

ഡബ്ലിന്‍:  ക്ലെമീഡിയ  ബാധകള്‍ അയര്‍ലന്‍ഡില്‍ 32% വര്‍ധിച്ചതായി റിപ്പോര്‍ട്ട്.  ഡബ്ലിന്‍ വെല്‍ വുമണ്‍ സെന്‍റര്‍ എന്ന സംഘടനയുടെ കണക്ക് പ്രകാരമാണിത്. 2014 ല്‍ ക്ലെമീഡിയ ബാക്ടീരിയ ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്253 ആയിരുന്നു.  തൊട്ട് മുന്‍വര്‍ഷം 172 കേസുകള്‍ മാത്രമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നത് പരിഗണിക്കുമ്പോള്‍ വര്‍ധന വലിയതോതിലാണ്.

കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ നിരക്കുമാണിത്.  LARC ഉപയോഗിക്കുന്ന സ്ത്രീകളുടെ നിരക്ക് വര്‍ഷം തോറും കൂടുതലാണ്. വാര്‍ഷികമായി 27ശതമാനം വര്‍ധനയാണ്  ദീര്‍ഘകാലത്തേയ്ക്കുള്ള ഗര്‍ഭനിരോധന മാര്‍ഗമായ LARC   യുടെ ഉപയോഗിത്തില്‍ ഉണ്ടായിരിക്കുന്നത്. 1,117  LARC കളാണ് ക്ലിനിക്കില്‍ വെച്ച് കൊടുത്തത്. ഏറ്റവും കുറഞ്ഞ തോതില്‍ പാര്‍ശ്വഫലങ്ങളുള്ള ഗര്‍ഭനിരോധനമാര്‍ഗമാണ് LARC എന്ന് ഡോ.  Shirley McQuade പറയുന്നു. ലൈംഗിക ജന്യ രോഗങ്ങള്‍ക്കായി ദേശീയതലത്തില്‍ പരിശോധനകള്‍ക്ക് നിലവാരം നിശ്ചയിക്കണമെന്ന് സെന്‍റര്‍ ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: