ഭവനരഹിതര്‍ വര്‍ധിക്കുന്നു, എമര്‍ജന്‍സി അക്കോമഡേഷനിലെത്തുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ 50 % വര്‍ധന

 

ഡബ്ലിന്‍: എമര്‍ജന്‍സി അക്കോമഡേഷനില്‍ അഭയം പ്രാപിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധന. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വീടില്ലാത്ത എമര്‍ജസി അക്കോമഡോഷനിലെത്തുന്ന കുടുംബങ്ങളുടെയും കുട്ടികളുടെയും എണ്ണത്തില്‍ 50 ശതമാനം വര്‍ധനവുണ്ടായതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭവനരഹിതരായ 3258 മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉടന്‍ ബെഡ് ലഭിക്കേണ്ടവരായുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. മാത്രമല്ല ഈ വര്‍ഷത്തിലെ ആദ്യ ആറുമാസം അടിയന്തസഹായമാവശ്യപ്പെട്ടെത്തിയ കുടംബങ്ങളുടെ എണ്ണം 401 ല്‍ നിന്ന് 620 ആയി ഉയര്‍ന്നു. എമര്‍ജന്‍സി അക്കോമഡോഷനിലെ കുട്ടികളുടെ എണ്ണം 52 ശതമാനമുയര്‍ന്ന് 1300 ലെത്തി.

പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തരമായി റെന്റ് സപ്ലിമെന്റില്‍ വര്‍ധന വരുത്തണമെന്ന് സൈമണ്‍ കമ്യൂണിറ്റി ദേശീയ വക്താവ് നിയം റന്‍ഡല്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ റെന്റ് സപ്ലിമെന്റ് വര്‍ധിപ്പിക്കില്ലെന്ന ഉപപ്രധാനമന്ത്രിയുടെ പ്രഖ്യാപനം തങ്ങളെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറയുന്നു. ഓരോ ദിവസവും ഭവനരഹിതരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

-എജെ-

Share this news

Leave a Reply

%d bloggers like this: